കെ.എം.സി.സി ബദ്ർ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം
text_fieldsകെ.എം.സി.സി ബദ്ർ എരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ബദ്ർ: കെ.എം.സി.സി ബദ്ർ എരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹമ്മദ് ഇബ്ൻ അബ്ദുൽ വഹാബ് മസ്ജിദിന് കീഴിലുള്ള ഹാളിൽ നടന്ന പരിപാടിയിൽ ബദ്റിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ധാരാളം പേർ പങ്കെടുത്തു. മലയാളി കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കളും ബദ്റിലെയും അൽ റൈസിലെയും സാമൂഹിക, സന്നദ്ധ പ്രവർത്തകരും ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. കെ.എം.സി.സി ബദ്ർ എരിയ പ്രസിഡന്റ് ശംസുദ്ദീൻ കണ്ണമംഗലം, ജനറൽ സെക്രട്ടറി കെ.വി ആസാദ്, മുഹമ്മദ് ജാസിർ, റജബ് പാലക്കാട്, അഷ്റഫ് കക്കോവ്, അബൂബക്കർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

