കെ.എം.സി.സി ഖുലൈസ് എക്സലൻസ് അവാര്‍ഡ് സമ്മാനിച്ചു
text_fieldsകെ.എം.സി.സി ഖുലൈസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കരീം മൗലവി ഒളവട്ടൂർ, മുഹമ്മദ് റിന്‍ഷിഫിന് ഉപഹാരം കൈമാറുന്നു
ജിദ്ദ: 2025 നീറ്റ് പരീക്ഷയില്‍ റാങ്ക് ജേതാവായി ഉന്നത വിജയം നേടിയ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മുഹമ്മദ് റിന്ഷിഫിനെ കെ.എം.സി.സി ഖുലൈസ് കമ്മിറ്റി എക്സലൻസ് അവാര്‍ഡ് നൽകി ആദരിച്ചു. കെ.എം.സി.സി ഓഫിസില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കരീം മൗലവി ഒളവട്ടൂർ മുഹമ്മദ് റിന്ഷിഫിനുള്ള ഉപഹാരം കൈമാറി.
റഷീദ് എറണാകുളം, ഷാഫി മലപ്പുറം, റാശിഖ് മഞ്ചേരി, അക്ബര്‍ ആട്ടീരി, കലാം പറളി, ഷുക്കൂര്‍ ഫറോഖ്, അഷ്റഫ് പെരുവള്ളൂർ, അസീസ് കൂട്ടിലങ്ങാടി, ഫിറോസ് മക്കരപ്പറമ്പ്, അഫ്സല് മുസ്ലിയാര്, ഹംസ തൃപ്പനച്ചി, ആരിഫ് പഴയകത്ത് തുങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഭാവിയില്‍ സാമൂഹിക മുന്നേറ്റ പ്രവര്‍ത്തനത്തിന് അവാര്‍ഡ് പ്രചോദനമാകട്ടെ എന്ന് കെ.എം.സി.സി ഭാരവാഹികൾ ആശംസിച്ചു. അവാര്‍ഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചതില്‍ കെ.എം.സി.സി ഖുലൈസ് കമ്മിറ്റിക്ക് മുഹമ്മദ് റിന്‍ഷിഫ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

