കേരളത്തിന്റേത് മതേതര മനസ്സെന്ന് ഒരിക്കൽകൂടി തെളിയിച്ചു -യു.ഡി.എഫ് പ്രവർത്തകർ
text_fieldsകെ.എം.സി.സി, ഒ.ഐ.സി.സി പ്രവർത്തകർ റിയാദിലെ ശിഫയിൽ സംഘടിപ്പിച്ച വിജയാഘോഷ പരിപാടി
റിയാദ്: ഉപതെരഞ്ഞെടുപ്പുകളിലെ യു.ഡി.എഫിന്റെ മിന്നും വിജയം കേരളത്തിന്റേത് മതേതര മനസ്സെന്ന് ഒരിക്കൽകൂടി തെളിയിക്കുന്നതാണെന്ന് റിയാദിലെ കെ.എം.സി.സി, ഒ.ഐ.സി.സി പ്രവർത്തകർ. റിയാദിലെ ശിഫയിൽ സംഘടിപ്പിച്ച വിജയാഘോഷ പരിപാടി കെ.എം.സി.സി ശിഫ ഘടകം പ്രസിഡൻറ് ഉമർ അമാനത്ത്, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് സിദ്ദീഖ് കല്ലുപറമ്പന് ലഡു നൽകി ഉദ്ഘാടനം ചെയ്തു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ലഭിച്ച റെക്കോഡ് ഭൂരിപക്ഷവും സി.പി.എമ്മിന്റെയും ബി.ജെ.പിയുടേയും കുതന്ത്രങ്ങളെയും ട്രോളി ബാഗ് വിവാദത്തെയും വർഗീയ പത്ര പരസ്യങ്ങളെയും അതിജീവിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നേടിയവിജയവും കേരളത്തിന്റേത് മതേതര മനസ്സാണെന്ന് തെളിയിച്ചെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ശുക്കൂർ, ഷൗക്കത്ത്, ബാബു വഴിക്കടവ്, വഹീദ് ഷിഫ എന്നിവർ നേതൃത്വം നൽകി. വിജയാഘോഷ ഭാഗമായി ശിഫയിലെ കടകളിലും മറ്റും മധുരം വിതരണം ചെയ്തു.

