കെ.എം.സി.സി അൽസലാമ ഏരിയ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പിന് തുടക്കമായി
text_fieldsകെ.എം.സി.സി ജിദ്ദ അൽസലാമ ഏരിയ കമ്മിറ്റിയും ഹിബ
ആസ്യ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച
ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ്
ജിദ്ദ: കെ.എം.സി.സി ജിദ്ദ അൽസലാമ ഏരിയ കമ്മിറ്റിയും ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഹൃദ്രോഗ മെഡിക്കൽ ക്യാമ്പിന് തുടക്കമായി.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.സി അബൂബക്കർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. ഇ.സി.ജി അടക്കമുള്ള നിരവധി ടെസ്റ്റുകൾ സൗജന്യമായി നൽകുന്ന ക്യാമ്പ് ഡിസംബർ 30ന് അവസാനിക്കും.
സെക്രട്ടറി ഹാരിസ് പൂക്കോട്ടൂർ, ട്രഷറർ അയ്യൂബ് മുണ്ടോടൻ, ഭാരവാഹികളായ ഷഫീക് കൊണ്ടോട്ടി, പി.എൻ.സി സലാം നസ്റുദ്ധീൻ കൽപകഞ്ചേരി, അബൂബക്കർ ഒഴുകൂർ, മുഹമ്മദലി പെരിന്തൽമണ്ണ തുടങ്ങിയ കെ.എം.സി.സി നേതാക്കളും ഭാരവാഹികളും ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ് മാനേജർ അഷ്റഫും ഡോ. ശരീഫ് ഹെൽമിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമും ക്യാമ്പിന് നേതൃത്വം നൽകി.

