കെ.എം.സി.സി അഴീക്കോട് മണ്ഡലം അഡ്ഹോക്ക് കമ്മിറ്റി
text_fieldsമുസ്തഫ പാപിനിശ്ശേരി, കെ.ടി. റഹീം, മേമി മാങ്കടവ്
റിയാദ്: കെ.എം.സി.സി അഴിക്കോട് മണ്ഡലം അഡ്ഹോക്ക് കമ്മിറ്റിയെ കണ്ണൂർ ജില്ല കെ.എം.സി.സി പ്രഖ്യാപിച്ചു. ഭാരവാഹികളായി മുസ്തഫ പാപ്പിനിശ്ശേരി (ചെയർമാൻ), കെ.ടി. റഹീം (ജനറൽ കൺ.), മേമി മാങ്കടവ് (ട്രഷറർ), കെ.ടി. ഷമീം, ആഷിക് അഴീക്കോട് (വൈസ് ചെയർമാന്മാർ), മുഹമ്മദ് നദീം, റിയാസ് മാങ്കടവ് (ജോ. കൺവീനർമാർ) തുടങ്ങിയവരാണ് ഭാരവാഹികൾ.
ചെയർമാൻ മുസ്തഫ പാപ്പിനിശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന കമ്മിറ്റിയുടെ പ്രഥമ യോഗം ജില്ല പ്രസിഡൻറ് അൻവർ വാരം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി ഭാരവാഹികളായ റസാക്ക് വളക്കൈ, പി.ടി.പി. മുക്താർ, മെഹബൂബ് ചെറിയവളപ്പ്, ഷെരീഫ് കണ്ണൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അഴീക്കോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന ദാറുൽ ഹസനാത്ത് കോംപ്ലക്സ് കമ്മിറ്റി നേതൃത്വത്തിൽ ബംഗാളിൽ ഈ മാസം 29ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന വനിത യതീംഖാനക്ക് ഫർണിച്ചർ നൽകാൻ മണ്ഡലം കമ്മിറ്റി വിപുലീകരിച്ചു. കൺവീനർ കെ.ടി. അബ്ദുൽ റഹീം സ്വാഗതവും ട്രഷറർ മേമി മാങ്കടവ് നന്ദിയും പറഞ്ഞു.

