മാറാക്കര ഗ്ലോബൽ കെ.എം.സി.സി മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsപ്രവാസികളുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന മാറാക്കര ഗ്ലോബൽ കെ.എം.സി.സിയുടെ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറാനായി ബക്കർ ഹാജി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്ക് കൈമാറുന്നു
ജിദ്ദ: കോവിഡ് പ്രതിസന്ധി കാരണം പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി മാറാക്കര ഗ്ലോബൽ കെ.എം.സി.സി കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ചെയർമാൻ ബക്കർ ഹാജി കരേക്കാട് കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ മുഖേനയാണ് നിവേദനം നൽകിയത്.
പ്രവാസികൾ അനുഭവിക്കുന്ന യാത്രപ്രതിസന്ധി പരിഹരിക്കാൻ സൗദി അറേബ്യയുമായി എയർ ബബിൾ കരാർ ഉണ്ടാക്കാൻ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തുക, പ്രവാസികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുക, ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ പലിശരഹിത വായ്പ അനുവദിക്കുക, പ്രവാസികളുടെ മടക്ക യാത്രക്ക് ഭീമമായ സംഖ്യചെലവ് വരുന്നതിനാൽ തിരിച്ചുപോകുന്നവർക്കായി പ്രത്യേക ലോൺ അനുവദിക്കുക, കോവിഡ് ബാധിച്ചു വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.
കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികൾ കോവിഡ് സാഹചര്യത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ സംസ്ഥാന സർക്കാറിൻെറ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് നിവേദനം ഏറ്റുവാങ്ങിയ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.മാറാക്കര ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് ബഷീർ കുഞ്ഞു കാടാമ്പുഴ, ചീഫ് കോഓഡിനേറ്റർ ഒ.കെ. കുഞ്ഞിപ്പ മാറാക്കര എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

