കെ.എം.സി.സി പ്രവർത്തകർ രക്തദാനം നടത്തി
text_fieldsസൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച
രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ ആശുപത്രി മേധാവികളോടൊപ്പം
ജിദ്ദ: സൗദിയുടെ 92ാം ദേശീയദിനത്തിന്റെ ഭാഗമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദ ബഹറ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ആശുപത്രിയിലും ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി 200ൽ പരം കെ.എം.സി.സി പ്രവർത്തകർ രക്തദാനം നടത്തി. സൗദി കെ.എം.സി.സി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.
സൗദി ആരോഗ്യ വകുപ്പ് മേധാവികളായ മുഹമ്മദ് അൽ-ഖഹ്താനി, മുഹമ്മദ് അൽ-സഹറാനി, ഫൈസൽ മുഹമ്മദ്, ഷാഡോ അബ്ദുൽ മുഹ്സിൻ, മുഹമ്മദ് അൽ-മാലികി എന്നിവർ സംസാരിച്ചു. കെ.എം.സി.സി പ്രവർത്തകർക്ക് ആരോഗ്യ വകുപ്പിന്റെ ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. മജീദ് പുകയൂർ, ഇസ്മാഈൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കുശേഷം ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും രക്തദാന ക്യാമ്പ് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

