കെ.എം.സി.സി സ്വീകരണം നൽകി
text_fieldsഎം.പി. ഇബ്രാഹിം ഹാജിക്ക് കെ.എം.സി.സി നജ്റാൻ കമ്മിറ്റി നൽകിയ സ്വീകരണം
നജ്റാൻ: കാസർകോട് മഞ്ചേശ്വരം സ്വദേശിയായ എം.പി. ഇബ്രാഹിം ഹാജിക്ക് കെ.എം.സി.സി നജ്റാൻ കമ്മിറ്റി സ്വീകരണം നൽകി. ഏറെ കാലം പ്രവാസിയായിരുന്ന എം.പി. ഇബ്രാഹിം ഹാജി പ്രവാസലോകത്തെ ഒട്ടേറെ മനുഷ്യർക്ക് താങ്ങും തണലുമായിരുന്നു. മഞ്ചേശ്വരത്തിെൻറ സമസ്ത മേഖലകളിലും അദ്ദേഹത്തിെൻറ സേവനാത്മകമായ കൈയൊപ്പുകൾ പതിഞ്ഞിട്ടുണ്ട്. കെ.എം.സി.
സി നജ്റാൻ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ ചെയർമാൻ ജബ്ബാർ പനങ്ങാങ്ങര അദ്ദേഹത്തെ ഹാരാർപ്പണം നടത്തി. വൈസ് പ്രസിഡൻറ് നൗഫൽ കൊളത്തൂർ ഉപഹാരം നൽകി ആദരിച്ചു. കെ.എം.സി.സി സൗദി കൗൺസിലർ അംഗം സലീം ഉപ്പള, സെക്രട്ടറി സത്താർ തച്ചനാട്ടുകര, ഹാരിസ് കൊടുവള്ളി, സുബൈർ കാസർകോട്, കവല്ലി എം.ഡബ്ല്യു.സി മാനേജർ മൊയ്നുദ്ദീൻ തടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

