കെ.എം.സി.സി അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം
text_fieldsകെ.എം.സി.സി ആദരം പരിപാടിയിൽ അബ്ദുൾ റഹ്മാൻ മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
ദമ്മാം: കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം 2024 എന്ന ശീർഷകത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. വ്യാഴാഴ്ച കെ.എം.സി.സി ഓഫിസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകരയുടെ അധ്യക്ഷതയിൽ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മ്ൻ പൂനൂർ മുഖ്യ പ്രഭാഷണം നടത്തി. ഖാദർ മാസ്റ്റർ അൽ മുന സ്കൂൾ, സെൻട്രൽ കമ്മിറ്റി വനിത വിങ് ജനറൽ സെക്രട്ടറി സഹല പാറക്കൽ എന്നിവർ ആശംസ നേർന്നു.
മുജീബ് കൊളത്തൂർ, സൈനു കുമളി, അഫ്സൽ വടക്കേക്കാട്, അബ്ദുറഹ്മാൻ പൊന്മുണ്ടം, സലാഹുദ്ദീൻ വേങ്ങര, ബഷീർ ആലുങ്ങൽ, നജ്മുദ്ദീൻ മാസ്റ്റർ, ഹുസൈൻ ചേലാമ്പ്ര തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.ചടങ്ങിന് മഹ്മൂദ് പൂക്കാട് സ്വാഗതവും അസ്ലം കൊളക്കാടൻ നന്ദിയും പറഞ്ഞു. സാറാ മുജീബ് ഖിറാഅത്ത് നിർവഹിച്ചു.

