കെ.എം.സി.സി 40-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു
text_fieldsയാംബു കെ.എം.സി.സി വാർഷികാഘോഷ ലോഗോ പ്രകാശന പരിപാടി നാസർ നടുവിൽ ഉദ്ഘാടനം ചെയ്യുന്നു.
യാംബു: കെ.എം.സി.സി രൂപവത്‌കരണത്തിെൻറ 40-ാം വാർഷികത്തോടനുബന്ധിച്ച് യാംബു സെൻട്രൽ കമ്മിറ്റി ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ സാംസ്‌കാരിക, രാഷ്ട്രീയ, കായിക, ബിസിനസ്, മാധ്യമ രംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
വാർഷികത്തോടനുബന്ധിച്ച് യാംബു കെ.എം.സി.സി, സഹീർ സാഹിബ് നാമോദയത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഫുട്ബാൾ ടൂർണമെൻറിെൻറ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നാസർ നടുവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മെഗാ ഫുട്ബാൾ ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ അലിയാർ മണ്ണൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻ അയ്യൂബ് എടരിക്കോട് 40-ാം വാർഷികത്തിെൻറ ലോഗോ പ്രകാശനം ചെയ്തു. അബ്ദുറസാഖ് നമ്പ്രം, അഷ്‌റഫ് കല്ലിൽ, ബഷീർ പൂളപ്പൊയിൽ, അബ്ദുറഹീം കരുവന്തിരുത്തി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മെഗാ ഫുട്ബാൾ ടൂർണമെൻറിെൻറ ലോഗോ ടൂർണമെൻറിെൻറ മുഖ്യ പ്രായോജകരായ 'റീം അൽ ഔല' പ്രതിനിധി ഫിറോസ് മുണ്ടയിൽ പ്രകാശനം ചെയ്തു. മനീഷ് (എച്ച്.എം.ആർ), ഹാഷിഫ് പെരിന്തൽമണ്ണ (അക്നെസ്), അബ്ദുൽ ബഷീർ (അൽ റെൽകോ), ബിനു (റദ് വ ഗൾഫ്), അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ (അറാട്കോ), അനസ് (സമ മെഡിക്കൽ കോപ്ലക്സ്), അബ്ദുറഷീദ് ( അൽ ഫാരിസ്), അബ്ദുൽ ഗഫൂർ (ഫോർമുല അൽ അറേബ്യ), അബ്ദുൽ റസാഖ് (അൽ ഫലാഹ്), ബഷീർ താമരശ്ശേരി (എല്ലോറ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം) എന്നിവർ സംബന്ധിച്ചു.
'യാംബു കാൽ പന്തുകളിയുടെ നാൾ വഴികൾ' എന്ന വിഷയ ത്തിൽ നിയാസ് പുത്തൂരും കെ.എം.സി.സി വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ച് അബ്ദുൽ കരീം പുഴക്കാട്ടിരിയും സംസാരിച്ചു. ഷബീർ ഹസ്സൻ, ഇബ്രാഹീം കുട്ടി പുലത്ത് (വൈ.ഐ.എഫ്.എ), ശങ്കർ എളങ്കൂർ, സിദ്ധീഖുൽ അക്ബർ (ഒ.ഐ.സി.സി), ഷൗക്കത്ത് മണ്ണാർക്കാട് (നവോദയ), നിയാസ് യൂസുഫ് (മീഡിയവൺ) എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ഫുട്ബാൾ കമ്മിറ്റി ജനറൽ കൺവീനർ യാസിർ കൊന്നോല സ്വാഗതവും കോഓർഡിനേറ്റർ ഷമീർ ബാബു നന്ദിയും പറഞ്ഞു. അർഷദ് പുളിക്കൽ, ഹനീഫ തോട്ടത്തിൽ, അബ്ദുൽ അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയർ ടീം പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

