റിയാദ് ഒ.ഐ.സി.സി കെ. കരുണാകരൻ അനുസ്മരണം
text_fieldsറിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണത്തിൽ
അഡ്വ. എൽ.കെ. അജിത് മുഖ്യപ്രഭാഷണം നടത്തുന്നു
റിയാദ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്റെ 14ാം ചരമവാര്‍ഷിക ദിനത്തില്‍ റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബത്ഹ സബർമതിയിൽ നടന്ന പരിപാടിയിൽ കണ്‍വീനര്‍ സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം സെന്‍ട്രല്‍ കമ്മറ്റി സീനിയര്‍ വൈസ് പ്രസിഡൻറ് സലിം കളക്കര ഉദ്ഘാടനം ചെയ്തു.
സംഘ്പരിവാര്‍ ശക്തികളുടെ വര്‍ഗീയ ധ്രുവീകരണവും സാംസ്കാരിക ഫാഷിസവും തടയിടുവാന്‍ ഫലപ്രദമായ ഇടപെടലിലൂടെ സാധിച്ചിട്ടുള്ള ലീഡര്‍ക്ക് തുല്യം ലീഡര്‍ മാത്രമാണെന്നും ഉറച്ച മതവിശ്വാസിയായ കെ. കരുണാകരൻ അതിനേക്കാൾ മികച്ച മതേതരനായിരുന്നെന്നും മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ. എല്‍.കെ. അജിത് അഭിപ്രായപ്പെട്ടു. കരുണാകരെൻറ അഭാവം വര്‍ഗീയശക്തികള്‍ക്ക് കേരളത്തില്‍ വളക്കൂറാകാന് അനുവദിക്കരുത്. കേരളത്തിെൻറ വികസനത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന ലീഡര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തിെൻറ പ്രതീകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനാ ചുമതല വഹിക്കുന്ന ആക്ടിങ് ജനറല്‍ സെക്രട്ടറി നിഷാദ് ആലംകോട്, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ ബാലുകുട്ടന്, സജീര്‍ പൂന്തുറ, ശുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, സെക്രട്ടറിമാരായ ജോൺസൺ മാർക്കോസ്, രാജു പാപ്പുള്ളി, റഫീഖ് വെമ്പായം, വനിതാവേദി പ്രസിഡൻറ് മൃദുല വിനീഷ്, വൈസ് പ്രസിഡൻറ് സ്മിത മുഹിയുദ്ദീന്, ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ നൗഷാദ് കറ്റാനം, റസാഖ് പൂക്കോട്ടുപാടം, യഹ്യ കൊടുങ്ങല്ലൂര്‍, നാഷനല്‍ കമ്മിറ്റിയംഗങ്ങളായ റഹ്മാന് മുനമ്പത്ത്, മാള മുഹിയുദ്ദീന്, ഷാജി സോണ, നിർവാഹക സമിതിയംഗം നാസര്‍ ലെയ്സ്, ജില്ലാ പ്രസിഡൻറുമാരായ കമറുദ്ദീന് താമരക്കുളം, ഷഫീക് പുരകുന്നില്‍, മാത്യൂസ്, നാസര്‍ വലപ്പാട്, മജു സിവിൽസ്റ്റേഷന്, ബഷീര്‍ കോട്ടയം, ഷാജി മഠത്തില്‍, ജില്ലാ ഭാരവാഹികളായ വഹീദ് വാഴക്കാട്, രാജു തൃശ്ശൂര്‍, സൈനുദ്ദീന്‍ പാലക്കാട്, ഹരീന്ദ്രന്‍ കണ്ണൂര്‍, അൻസായി ഷൗകത്ത്, തല്‍ഹത്ത്, ലാലു ലുലു, നിസാം തുടങ്ങിയവര്‍ അനുസ്മരിച്ചു.
നാഷനല്‍ കമ്മിറ്റിയംഗം സലിം അര്‍ത്തില്‍ ആമുഖ പ്രഭാഷണം നിർവഹിച്ചു. നിര്‍വാഹക സമിതിയംഗം ജയന് കൊടുങ്ങല്ലൂര്‍ സ്വാഗതവും കണ്ണൂര്‍ ഒ.ഐ.സി.സി ആക്ടിങ് പ്രസിഡൻറ് അബ്ദുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

