കെ.കെ. വിനുവിന് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന കെ.കെ. വിനുവിന് കേളി കലാ സാംസ്കാരിക വേദി പവർ ഹൗസ് യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: കേളി കലാ സാംസ്കാരിക വേദി ന്യൂ സനാഇയ്യ ഏരിയയിലെ പവർ ഹൗസ് യൂനിറ്റംഗം കെ.കെ. വിനുവിന് യൂനിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 20 വർഷമായി പ്രവാസിയായിരുന്ന വിനു, അൽ അറൂസ് ഇലക്ട്രിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ആലപ്പുഴ നെടുമുടി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ഇഖാമ സംബന്ധമായ പ്രതിസന്ധികൾ നേരിട്ടിരുന്നു.
ബത്ഹയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് പി.ഇ. നിസാർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം സുരേഷ് കണ്ണപുരം, കേന്ദ്ര കമ്മിറ്റി അംഗവും ന്യൂ സനാഇയ്യ ഏരിയ സെക്രട്ടറിയുമായ തോമസ് ജോയ്, ഏരിയ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ, പ്രസിഡൻറ് നിസാർ മണ്ണഞ്ചേരി, ട്രഷറർ താജുദ്ദീൻ, വൈസ് പ്രസിഡൻറ് കരുണാകരൻ മണ്ണടി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ യൂനിറ്റിന്റെ സ്നേഹോപഹാരം സെക്രട്ടറി സുവി പൈസ് കെ.കെ. വിനുവിന് കൈമാറി. സെക്രട്ടറി സുവി പൈസ് സ്വാഗതവും വിനു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

