Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിസ്വയുടെ നൂൽ കോർക്കലും ജനാദിരിയയിൽ കാണാം
text_fieldsbookmark_border
റിയാദ്: ‘കിസ്വ’ക്ക് നൂൽ കോർക്കാൻ സൗദി മതകാര്യ സഹ മന്ത്രി ഡോ. തൗഫീഖ് അൽസുദൈരിയുമെത്തി. ജനാദിരിയയിലെ ഇരുഹറം കാര്യാലയ പവലിയൻ സന്ദർശന വേളയിലാണ് ഇൗ വർഷം ദുൽഹജ്ജ് ഒമ്പതിന് കഅ്ബയെ പുതപ്പിക്കുന്ന കിസ്വക്ക് നൂൽ കോർക്കുന്നതിൽ പങ്കാളിയാകാൻ മതകാര്യ സഹമന്ത്രിയെത്തിയത്. പവലിയനിലെത്തിയ സഹമന്ത്രിയെ ഇരുഹറം കാര്യാലയ പബ്ലിക് റിലേഷൻ മേധാവി അഹ്മദ് അൽമൻസൂരിയും സൂപർവൈസർമാരും ചേർന്നു സ്വീകരിച്ചു. ഇരുഹറം കെട്ടിട വികസന ഘട്ടങ്ങളും തീർഥാടകർക്ക് നൽകിവരുന്ന സേവനങ്ങളും വിശദീകരിച്ചു. പ്രദർശന സ്റ്റാളുകൾ അദ്ദേഹം കണ്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
