Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകഅ്​ബയുടെ കിസ്​വ...

കഅ്​ബയുടെ കിസ്​വ ഉയർത്തിക്കെട്ടി

text_fields
bookmark_border
കഅ്​ബയുടെ കിസ്​വ ഉയർത്തിക്കെട്ടി
cancel
camera_alt????????? ?????? ???????????????????

ജിദ്ദ: വിശുദ്ധ കഅ്​ബയുടെ കിസ്​വ ഉയർത്തിക്കെട്ടി. പതിവുപോലെ ഹജ്ജ്​ സീസ​​ണ്​ മുമ്പ്​ മൂന്ന്​ മീറ്റർ ഉയരത്തില ാണ്​ കിസ്​വ ഉയർത്തിയത്​. കിസ്​വ ഫാക്​ടറിയിലെ 50 ജോലിക്കാരെ ഇതിനായി നിയോഗിച്ചിരുന്നു. ഹറമിൽ തിരക്ക്​ കൂടുന്നതിനാൽ കിസ്​വയുടെ വൃത്തിയും സുരക്ഷയും കണക്കിലെടുത്തും കേടുപാടുകൾ വരുന്നത്​ തടയുന്നതിനുമാണ്​ ഉയർത്തികെട്ടിയിരിക്കുന്നതെന്ന്​ ഇരുഹറം കാര്യാലയം വ്യക്​തമാക്കി. തവാഫ്​ ചെയ്യുന്നവരിൽ ചിലർ കിസ്​വ പിടിച്ചുനിൽക്കുന്നത്​ അത്​ കീറിപ്പോകാൻ കാരണമാകാറു​ണ്ട്​.


ഉയർത്തിയ ഭാഗത്ത്​ മൂന്നു​ മീറ്ററിൽ വെള്ളത്തുണി പുതച്ചിട്ടുണ്ട്. ഹജ്ജ്​ സീസൺ കഴിഞ്ഞാലുടൻ താഴ്​ത്തിക്കെട്ടുമെന്നും ഇരു ഹറം കാര്യാലയം വ്യക്​തമാക്കി. അതേസമയം, കഅ്​ബയെ പുതിയ കിസ്​വ അണിയിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്​. ദുൽഹജ്ജ്​ ഒന്നിന്​ കിസ്​വ കൈമാറ്റം നടക്കും. ദുൽഹജ്ജ്​ ഒമ്പതിന്​ അറഫദിനത്തിലാണ്​ പുതിയ കിസ്​വ അണിയിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newskisva
News Summary - kisva-saudi-gulf news
Next Story