കിയോസ് എ.ജെ ഗോൾഡ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കം
text_fieldsറിയാദ് കിയോസ് എ.ജെ ഗോൾഡ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം
റിയാദ്: കണ്ണൂര്‍ എക്സ്പാട്രിയേറ്റ്സ് ഓര്ഗനൈസേഷന് (കിയോസ്) റോയൽ ക്രിക്കറ്റ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗ്ലോബൽ ട്രാവൽസ് വിന്നേഴ്സ് ട്രോഫി ആൻഡ് പ്രൈസ് മണിക്കും, ഗ്രാൻഡ് ജോയ് സ്യൂട്ട്സ് റണ്ണേഴ്സ് ട്രോഫി ആൻഡ് പ്രൈസ് മണിക്കും മിഡ് ടൗൺ സെക്കൻഡ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് ‘കിയോസ് എ.ജെ. ഗോൾഡ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കം. റിയാദ് സുലൈയിലെ (എക്സിറ്റ് 18) 12 ഗ്രൗണ്ടുകളിലായി, 24 ടീമുകൾ മാറ്റുരക്കുന്ന ഒന്നര മാസം നീണ്ടുനിൽക്കുന്ന മത്സരം ലീഗ് അടിസ്ഥാനത്തിലാണ്.
കിയോസ് ചെയർമാൻ സൂരജ് പാണയിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഇസ്മായിൽ കണ്ണൂർ, സ്പോർട്സ് കൺവീനർ ഷൈജു പച്ച, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി.വി. വരുൺ, വൈസ് ചെയർമാൻ അനിൽ ചിറക്കൽ, റോയൽ ക്രിക്കറ്റ് ക്ലബ് മാനേജർ നാസർ ചേലേമ്പ്ര, ക്യാപ്റ്റൻ അനൂപ്, അംഗങ്ങളായ ഷിയാസ്, ഷഫീഖ് പാറയിൽ, രാകേഷ് പാണയിൽ, റസാഖ് മണക്കായ്, വിപിൻ, വിഗേഷ് ശ്രേയസ്, രാജീവൻ പയ്യനാടൻ, രാഹുൽ പൂക്കോടൻ, പ്രോഗ്രാം കൺവീനർ നവാസ് കണ്ണൂർ, ആദിഷ് സൂരജ്, ജബ്ബാർ പൂവാർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

