Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകിങ്​ഡം അരീന...

കിങ്​ഡം അരീന സ്​റ്റേഡിയം ഗിന്നസ്​ ബുക്കിൽ

text_fields
bookmark_border
ഗി​ന്ന​സ്​ ബു​ക്ക്​ ഓ​ഫ്​ റെ​ക്കോ​ഡ്​​സ്​
cancel
camera_alt

കി​ങ്​​ഡം അ​രീ​ന സ്​​റ്റേ​ഡി​യം ഗി​ന്ന​സ്​ ബു​ക്ക്​ ഓ​ഫ്​ റെ​ക്കോ​ഡ്​​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ജ​ന​റ​ൽ

എ​ൻ​റ​ർ​ടെ​യി​ൻ​മെൻറ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ തു​ർ​ക്കി ആ​ലു​ശൈ​ഖ്, അ​ൽ ഹി​ലാ​ൽ ക്ല​ബ്​

ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫ​ഹ​ദ് ബി​ൻ ന​ഫാ​ൽ എന്നിവർ

റി​യാ​ദ്​: അ​ൽ ഹി​ലാ​ൽ ക്ല​ബി​ന്റെ പ്ര​ധാ​ന സ്​​റ്റേ​ഡി​യ​മാ​യ കി​ങ്​​ഡം അ​രീ​ന ഗി​ന്ന​സ് ബു​ക്ക്​ ഓ​ഫ്​ റെ​ക്കോ​ഡ്​​സി​ൽ ഇ​ടം നേ​ടി. വി​സ്തീ​ർ​ണം അ​ടി​സ്ഥാ​ന​മാ​ക്കി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ ഫു​ട്ബാ​ൾ സ്​​റ്റേ​ഡി​യം, കാ​ണി​ക​ളെ കൊ​ള്ളാ​നു​ള്ള ശേ​ഷി​യി​ൽ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യം എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ്​ കി​ങ്​​ഡം അ​രീ​ന ഗി​ന്ന​സ്​ ബു​ക്കി​ൽ ഇ​ടം​നേ​ടി​യ​ത്​. 37,991 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തീ​ർ​ണ​മു​ള്ള ലോ​ക​ത്തെ വ​ലി​യ ഇ​ൻ​ഡോ​ർ ഫു​ട്​​ബാ​ൾ സ്​​റ്റേ​ഡി​യ​മാ​യി കി​ങ്​​ഡം അ​രീ​ന മാ​റി.

20,280 സീ​റ്റു​ക​ളു​ള്ള സ്​​റ്റേ​ഡി​യം കാ​ണി​ക​ളു​ടെ കാ​ര്യ​ത്തി​ലും ഏ​റ്റ​വും വ​ലു​താ​ണ്. റി​യാ​ദ് സീ​സ​ൺ ഫു​ട്ബാ​ൾ ക​പ്പി​നാ​യു​ള്ള അ​ൽ​ഹി​ലാ​ൽ, അ​ൽ​ന​സ്​​ർ മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​ണ്​ ര​ണ്ട് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നേ​ടി​യ​ത്.

സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പൊ​തു​വി​നോ​ദ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ തു​ർ​ക്കി ആ​ലു​ശൈ​ഖ്, അ​ൽ ഹി​ലാ​ൽ ക്ല​ബ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫ​ഹ​ദ് ബി​ൻ ന​ഫാ​ൽ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. റി​യാ​ദ് സീ​സ​ൺ ക​പ്പി​നാ​യു​ള്ള ഇ​ൻ​റ​ർ മി​യാ​മി - അ​ൽ​ഹി​ലാ​ൽ മ​ത്സ​ര​ത്തി​ന്​ വേ​ണ്ടി​യാ​ണ്​​ ജ​നു​വ​രി 29ന് ​കി​ങ്​​ഡം അ​രീ​ന സ്​​റ്റേ​ഡി​യം തു​റ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guinness BookSaudi Arabia NewsKingdom Arena Stadium
News Summary - Kingdom Arena Stadium in Guinness Book
Next Story