Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാവേറെ നീളുന്ന ജോലി,...

രാവേറെ നീളുന്ന ജോലി, ചരിത്രം പഠിപ്പിക്കുന്ന പിതാവ്​

text_fields
bookmark_border
രാവേറെ നീളുന്ന ജോലി, ചരിത്രം പഠിപ്പിക്കുന്ന പിതാവ്​
cancel

ജിദ്ദ: അഭിമുഖത്തി​​​െൻറ അവസാനത്തിൽ പിതാവിൽ നിന്ന്​ എന്താണ്​ പഠിച്ചതെന്ന്​ നോറ അമീർ മുഹമ്മദിനോട്​ ചോദിക്കുന്നുണ്ട്​. അമീർ മുഹമ്മദി​​​െൻറ ചിന്തകളുടെ അടിത്തറയും ചരിത്ര ബോധവും എങ്ങനെ രൂപപ്പെട്ടുവെന്നതിനുള്ള ഉത്തരം അതിനുള്ള മറുപടിയിൽ വായിക്കാം: ‘വായന അദ്ദേഹത്തി​ന്​ ഏറെ ഇഷ്​ടമാണ്​. ചരിത്രമാണ്​ അദ്ദേഹം വായിക്കുക. ഒാരോ ആഴ്​ചയും അ​േദ്ദഹം ഒാ​േരാ പുസ്​തകം ഞങ്ങൾക്ക്​ തരും. ആഴ്​ചയുടെ അവസാനം ആ പുസ്​തകത്തെ കുറിച്ച്​ ഞങ്ങ​േളാട്​ ചോദിക്കും. അദ്ദേഹം എപ്പോഴും പറയാറുണ്ട്​, ‘ആയിരം വർഷത്തെ ചരിത്രം വായിച്ചാൽ, നിങ്ങൾക്ക്​ ആയിരം വർഷത്തെ പരിചയസമ്പത്തുണ്ടാകും’. വായനക്കും പഠനത്തിനും സൽമാൻ രാജാവ്​ എത്രമാത്രം പ്രാധാന്യം നൽകിയിരുന്നുവെന്ന്​ ഇതിൽ നിന്ന്​ വ്യക്​തമാകുന്നു.

വായനയും ചരിത്രപഠനവും ജീവിതത്തി​​​െൻറ ഭാഗമാക്കിയ ഒരു പിതാവി​​​െൻറ മകന്​ മാത്രം ലഭിക്കുന്ന അനുഭവങ്ങളാണ്​ പ്രിയ പുത്രൻ അമീർ മുഹമ്മദിനും ലഭിച്ചത്​. അതാണ്​ അമീർ മുഹമ്മദ്​ എന്ന ലോകം ഉറ്റുനോക്കുന്ന രാഷ്​ട്രനേതാവിനെ രൂപപ്പെടുത്തിയത്​. പതിവായി ഇംഗ്ലീഷ്​ സംസാരിക്കുന്ന, ആശയപ്രകാശനത്തി​​​െൻറ അനിവാര്യഘട്ടങ്ങളിൽ മാതൃഭാഷയിലേക്ക്​ മാറുന്ന അമീർ മുഹമ്മദിനെ കുറിച്ച്​ അഭിമുഖം എടുത്ത നോറ പറയുന്നതിങ്ങനെ: ‘സൗദിയിലെ ബഹുഭൂരിപക്ഷം മന്ത്രിമാരും ഇംഗ്ലണ്ടിലോ യു.എസിലോ പഠിച്ചവരാണ്​. നിലവിൽ ഒന്നരലക്ഷം സൗദി വിദ്യാർഥികൾ യു.എസിൽ പഠിക്കുന്നു. ഒരു അത്​ഭുതമെന്തെന്നാൽ, കിരീടാവകാശിയുടെ വിദ്യാഭ്യാസം പൂർണമായും സൗദിയിൽ തന്നെയായിരുന്നു. മക്കളെല്ലാം സൗദി സർവകലാശാലകളിൽ തന്നെ പഠിക്കണമെന്നായിരുന്നു പിതാവി​​​െൻറ തീരുമാനമെന്ന്​ അമീർ മുഹമ്മദ്​ വിശദീകരിച്ചു. വിദ്യാർഥി, യുവാവ്​ എന്ന നിലകളിൽ ഒരു വ്യക്​തി രൂപപ്പെടുന്ന ഘട്ടമാണത് എന്നത്​ കൊണ്ടാണ്​ സൽമാൻ രാജാവ്​ അങ്ങനെ ചിന്തിച്ചത്​​. അത്​ വ​ളരെ താൽപര്യകരമായി തോന്നി. അഭിമുഖത്തിൽ ഒാഫീസിൽ വെച്ച്​ സംസാരിക്കു​േമ്പാൾ അദ്ദേഹം ഇംഗ്ലീഷിലാണ്​ സംസാരിക്കുന്നതെന്ന്​ നിങ്ങൾക്ക്​ കാണാം. പക്ഷേ, നയങ്ങളെ കുറിച്ച്​ സംസാരിക്കു​േമ്പാൾ അദ്ദേഹം അറബിയിലേക്ക്​ മാറും. നിലപാടുകൾ അവിടെ കൃത്യവും സൂക്ഷ്​മവുമാകേണ്ടതുണ്ടല്ലോ. അതുകൊണ്ട്​ തന്നെ അദ്ദേഹം അറബിയിലേക്ക്​ മാറിയതിൽ അത്​ഭുതമില്ല.’
രാവേറെ നീളുന്നതാണ്​ അമീർ മുഹമ്മദി​​​െൻറ ദിനം. ഭരണത്തിരക്കുകളിൽ മുഴുകി പുലർ​ച്ചെയോടെയാകും വിശ്രമത്തിനായി പോകുക. ത​​​െൻറ ഒാഫീസിലെത്തിയ നോറയോട്​ അക്കാര്യം അമീർ മുഹമ്മദ്​ വിശദീകരിക്കുന്നതിങ്ങനെ: 

നോറ: ഒാഹ്​, ഇവിടെയാണോ താങ്കൾ രാത്രി മുഴുവൻ ചെലവഴിക്കുന്നത്​?
അമീർ മുഹമ്മദ്​ (ഇംഗ്ലീഷിൽ): കൂടുതലും. ഉച്ചയോടെ ഞാൻ ഒാഫീസിലെത്തും. അമിതമായി തൊഴിൽതൽപരരായ മന്ത്രിമാർ അവരുടെ രാവുകളേറെയും ചെലവിടുന്നത്​ ഇൗ ഒാഫീസുകളിലാണ്​. അൽപം വൃത്തിഹീനമായി കിടക്കുന്നതിൽ ക്ഷമിക്കണം. 

ഗംഭീരമായ ഒാഫീസിൽ ചുറ്റും നോക്കിയ ശേഷം നോറയുടെ പ്രതികരണം ഇങ്ങനെ: ‘ഇതൊരു വൃത്തിഹീനമായ ഒാഫീസല്ല’
സായാഹ്​നങ്ങൾ മുഴുവൻ റിയാദിലെ അറഗ കൊട്ടാരത്തിലാണ്​ അമീർ മുഹമ്മദ്​ ചെലവഴിക്കുന്നത്​. അവിടെ അദ്ദേഹം ത​​​െൻറ തലപ്പാവ്​ അഴിച്ചുവെക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newskingmalayalam news
News Summary - king-saudi-gulf news
Next Story