Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൽമാൻ രാജാവിന്റെ വൈദ്യപരിശോധന വിജയകരം; ആശുപത്രി വിട്ടു
text_fieldsbookmark_border
വൈദ്യപരിശോധനക്ക് ശേഷം സൽമാൻ രാജാവ് ആശുപത്രിയിൽ നിന്ന് മടങ്ങുന്നു
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന് നടത്തിയ വൈദ്യപരിശോധനകൾ വിജയകരമായിരുന്നുവെന്ന് റോയൽ കോർട്ട് വ്യക്തമാക്കി. ബുധനാഴ്ച രാവിലെയാണ് ചില വൈദ്യപരിശോധനകൾക്കായി സൽമാൻ രാജാവിനെ റിയാദിലെ കിങ് ഫൈസൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാർഡിയാക് പേസ് മേക്കർ ബാറ്ററി മാറ്റി വെച്ചത് വിജയകരമായി നടന്നു. ഉച്ചയോടെ സൽമാൻ രാജാവ് ആശുപത്രി വിട്ടതായും ചികിത്സ ഷെഡ്യൂൾ അനുസരിച്ച് ഏതാനും ദിവസം വിശ്രമത്തിലായിരിക്കുമെന്നും റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

