Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടകർക്ക് സൽമാൻ...

തീർഥാടകർക്ക് സൽമാൻ രാജാവിന്റെ ഉപഹാരം; 19 ലക്ഷം ഖുർആൻ പ്രതികളുടെ വിതരണം ആരംഭിച്ചു

text_fields
bookmark_border
hajj
cancel
camera_alt

നാട്ടിലേക്ക്​ മടങ്ങുന്ന ഹജ്ജ്​ തീർഥാടകർക്ക്​ ഖുർആൻ വിതരണം ആരംഭിച്ചപ്പോൾ

മക്ക/ജിദ്ദ: ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകർക്ക് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്​ദുൽ അസീസ് രാജാവി​െൻറ പ്രത്യേക ഉപഹാരമായ വിശുദ്ധ ഖുർആൻ പ്രതികളുടെയും ഖുർആൻ വിവർത്തനങ്ങളുടെയും ഈ വർഷത്തെ വിതരണത്തിന് ശനിയാഴ്ച തുടക്കമായി. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വന്തം നാടുകളിലേക്ക് തിരിക്കുന്ന തീർഥാടകർക്കാണ് ആദ്യഘട്ടത്തിൽ ഇവ നൽകിത്തുടങ്ങിയത്. ഇസ്​ലാമിക കാര്യ, ദഅ്​വ, മാർഗനിർദ്ദേശ മന്ത്രാലയത്തി​െൻറ മക്ക റീജിയണൽ ബ്രാഞ്ച് ഓഫീസാണ് ഈ വിപുലമായ വിതരണ പ്രക്രിയയ്ക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നത്.

തീർഥാടകരുടെ മടക്കയാത്രയോടനുബന്ധിച്ച് ഈ വർഷം വിവിധ പുറപ്പെടൽ കവാടങ്ങൾ വഴി വിതരണം ചെയ്യുന്നതിനായി ആകെ 19 ലക്ഷം മുസ്ഹഫുകളും ഖുർആൻ വിവർത്തനങ്ങളുമാണ് മന്ത്രാലയം സജ്ജമാക്കിയിരിക്കുന്നത്. മദീനയിലെ വിഖ്യാതമായ ‘കിങ് ഫഹദ് ഖുർആൻ പ്രിൻറിങ്​ കോംപ്ലക്സ്’ അത്യാധുനിക രീതിയിൽ അച്ചടിച്ച ഖുർആൻ പ്രതികളാണ് ഇവ. ലോകമെമ്പാടുമുള്ള തീർഥാടകർക്ക് അവരുടെ മാതൃഭാഷയിൽ ഖുർആൻ ആശയങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായകമാകുംവിധം എൺപതിലധികം അന്താരാഷ്​ട്ര ഭാഷകളിലേക്കുള്ള വിവർത്തനങ്ങൾ ഈ ഉപഹാരപ്പൊതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ദൈവത്തി​െൻറ അതിഥികളായെത്തുന്ന ഹജ്ജ് തീർഥാടകരെ ആദരിക്കുന്നതിനും, അല്ലാഹുവി​െൻറ വിശുദ്ധ ഗ്രന്ഥത്തി​െൻറ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനുമായി സൗദി സർക്കാർ വർഷംതോറും നടപ്പിലാക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. സൗദി അറേബ്യയിൽ എത്തിയത് മുതൽ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത് വരെ തീർഥാടകർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുക എന്ന സൗദി ഭരണകൂടത്തി​െൻറ വലിയ താല്പര്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ജിദ്ദ വിമാനത്താവളത്തിന് പുറമെ, വരും ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ വ്യോമ, കര, കടൽ അതിർത്തികളിലുള്ള എല്ലാ എക്സിറ്റ് പോയിന്റുകളിലൂടെയും വിശുദ്ധ ഖുർആൻ വിതരണം ഊർജിതമായി തുടരുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionKing Salmanpilgrimscopy of the Quran
News Summary - King Salman's gift to pilgrims: Distribution of 1.9 million copies of the Quran begins
Next Story