റിയാദിൽ ആർട്സ് സർവകലാശാല സ്ഥാപിക്കാൻ സൽമാൻ രാജാവിെൻറ ഉത്തരവ്
text_fieldsറിയാദിലെ നിർദിഷ്ട ആർട്സ് സർവകലാശാലയുടെ മാതൃക
റിയാദ്: സൗദി അറേബ്യയുടെ സാംസ്കാരിക-കലാ മേഖലകളിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് റിയാദ് ആസ്ഥാനമായി പ്രത്യേക ആർട്സ് സർവകലാശാല സ്ഥാപിക്കാൻ ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. ശനിയാഴ്ച പുറപ്പെടുവിച്ച രാജകീയ ഉത്തരവ് പ്രകാരം സാംസ്കാരിക മന്ത്രാലയത്തിെൻറ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും സർവകലാശാല പ്രവർത്തിക്കുക.
സൗദി വിഷൻ 2030-െൻറ ഭാഗമായി രാജ്യത്തെ സാംസ്കാരിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ രംഗത്ത് പുതിയ സാധ്യതകൾ തുറക്കുന്നതിനുമുള്ള ഭരണകൂടത്തിെൻറ പ്രത്യേക താൽപ്പര്യമാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. കല, സംസ്കാരം എന്നീ വിഷയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതപഠനം ഉറപ്പാക്കുകയാണ് സർവകലാശാലയുടെ പ്രധാന ലക്ഷ്യം.
സർവകലാശാലയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ആവശ്യമായ ഭരണപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും സാംസ്കാരിക മന്ത്രിയെ രാജാവ് ചുമതലപ്പെടുത്തി. സർവകലാശാലയുടെ ട്രസ്റ്റി ബോർഡ് നിലവിൽ വരുന്നത് വരെ ബോർഡിെൻറ പൂർണ അധികാരം മന്ത്രിക്കായിരിക്കും.
മേഖലയിലെ സാംസ്കാരിക-സർഗാത്മക കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാൻ ഈ സർവകലാശാല വലിയ പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

