Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈദ് ആശംസ നേർന്ന് സൽമാൻ...

ഈദ് ആശംസ നേർന്ന് സൽമാൻ രാജാവ്

text_fields
bookmark_border
King Salman
cancel

റി​യാ​ദ്: സൗ​ദി​യി​ലെ ജ​ന​ങ്ങ​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ലോ​ക മു​സ്‌​ലിം​ക​ൾ​ക്കും ഈ​ദു​ൽ ഫി​ത്ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്. പെ​രു​ന്നാ​ൾ അ​റേ​ബ്യ​ക്കും ലോ​ക​ത്തി​നും സു​ര​ക്ഷ​യും സ​മാ​ധാ​ന​വും കൈ​വ​രു​ത്തു​മെ​ന്ന് സ​ൽ​മാ​ൻ രാ​ജാ​വ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ​യും ഇ​രു ഹ​റം സ​ന്ദ​ർ​ശ​ക​രു​ടെ​യും സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​നും അ​വ​രെ സേ​വി​ക്കാ​നും അ​വ​സ​രം ന​ൽ​കി സൗ​ദി അ​റേ​ബ്യ​യെ ആ​ദ​രി​ച്ച അ​ല്ലാ​ഹു​വി​ന് സ്തു​തി അ​ർ​പ്പി​ക്കു​ന്ന​താ​യി രാ​ജാ​വ് പ​റ​ഞ്ഞു.

മാ​ന്യ​മാ​യ ഈ ​ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ന്ന​തി​ൽ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ അ​ബ്​​ദു​റ​ഹ്‌​മാ​ൻ രാ​ജാ​വ് ഈ ​രാ​ജ്യം സ്ഥാ​പി​ച്ച​തി​നു​ശേ​ഷം ഒ​രു വീ​ഴ്ച​യും വ​രു​ത്തി​യി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​​ന്റെ പു​ത്ര​ന്മാ​രു​ടെ ഭ​ര​ണ​ത്തി​ലൂ​ടെ ആ ​സേ​വ​നം ഞ​ങ്ങ​ൾ നി​ല​നി​ർ​ത്തി. അ​തി​ൽ അ​ഭി​മാ​നി​ക്കു​ക​യും ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ക​യും ചെ​യ്യു​ന്നു -രാ​ജാ​വി​ന്റെ വാ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ സ​ഹ​മ​ന്ത്രി സ​ൽ​മാ​ൻ അ​ൽ ദോ​സ​രി പ​റ​ഞ്ഞു. സ​ന്തോ​ഷം, ആ​ശ​യ​വി​നി​മ​യം, സ​ഹി​ഷ്ണു​ത, അ​ർ​ഹ​ത​യു​ള്ള ആ​ളു​ക​ളോ​ട് ക​രു​ണ കാ​ണി​ക്കു​ക എ​ന്നി​വ ഈ​ദി​​ന്റെ പ്ര​ക​ട​ന​ങ്ങ​ളാ​ണ്. ദൈ​വം ന​മ്മെ സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും നി​ല​നി​ർ​ത്ത​ട്ടെ -രാ​ജാ​വ് പ്രാ​ർ​ഥി​ച്ചു.

മാ​സ​പ്പി​റ​വി പ്ര​ഖ്യാ​പ​നം വ​ന്ന​ശേ​ഷം സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ഈ​ദു​ൽ ഫി​ത്​​റി​ന്റെ ത​ലേ​ന്ന് നി​ര​വ​ധി രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ർ​ക്കും മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ​ക്കും ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സ​ന്ദേ​ശം അ​യ​ച്ച​താ​യും ഇ​രു​വ​ർ​ക്കും ലോ​ക നേ​താ​ക്ക​ളി​ൽ​നി​ന്ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യും സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King SalmanEid wishes
News Summary - King Salman wishes Eid
Next Story