Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാൻ ആണവായുധങ്ങൾ...

ഇറാൻ ആണവായുധങ്ങൾ നേടുന്നത്​ തടയണം -സൽമാൻ രാജാവ്​

text_fields
bookmark_border
Saudi king at UN
cancel
camera_alt

യു.എൻ പൊതുസഭയുടെ 76ാമത്​ സമ്മേളനത്തിൽ സൽമാൻ രാജാവ്​ പ്രസംഗിക്കുന്നു

ജിദ്ദ: മധ്യപൗരസ്​ത്യ മേഖലയിൽ വൻനശീകരണായുധങ്ങൾ ഇല്ലാതാ​ക്കേണ്ടതുണ്ടെന്നും ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയണമെന്നും സൽമാൻ രാജാവ്​. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയുടെ 76ാമത്​ സമ്മേളനത്തിൽ വീഡിയോ ലിങ്ക്​ വഴി നടത്തിയ പ്രസംഗത്തിലാണ്​ സൗദി ഭരണാധികാരി​ ഇക്കാര്യം പറഞ്ഞത്​.

ഇറാൻ അയൽ രാജ്യമാണ്. ആ രാജ്യവുമായുള്ള പ്രാരംഭ ചർച്ചകൾ ആത്മവിശ്വാസം വളർത്തുന്നതിനും അന്താരാഷ്​ട്ര നിയമങ്ങളും തത്വങ്ങളും പ്രമേയങ്ങളും അനുസരിച്ചുള്ള സഹകരണ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും പരമാധികാരത്തെ ബഹുമാനിക്കുന്നതിനും ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതിനും തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള എല്ലാത്തരം പിന്തുണ നിർത്തലാക്കുന്നതിനും വഴിയൊരുക്കുമെന്ന്​ പ്രതീക്ഷിക്കുന്നു. മധ്യപൗരസ്​ത്യ മേഖല നശീകരണായുധങ്ങളിൽ നിന്ന്​ മുക്തമാവണം. ഈ വീക്ഷണകോണിൽ നിന്നാണ്​ ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്​ട്ര ശ്രമങ്ങളെ രാജ്യം പിന്തുണക്കുന്നതെന്നും സൽമാൻ രാജാവ്​ പറഞ്ഞു. സുരക്ഷയും സ്ഥിരതയും ഉറപ്പിക്കുന്നതും സംഭാഷണത്തിനും സമാധാനപരമായ പരിഹാരങ്ങൾക്കും പിന്തുണ നൽകുന്നതും നല്ല നാളേക്ക്​ ജനങ്ങളുടെ അഭിലാഷങ്ങൾ കൈവരിക്കുന്നതിനും വലിയ പ്രാധാന്യം നൽകുന്നതാണ്​ രാജ്യത്തി​െൻറ വിദേശ നയം. ലിബിയയിലെയും സിറിയയിലെയും പ്രതിസന്ധികൾക്ക് ഐക്യരാഷ്​ട്ര സഭയുടെ കീഴിലുള്ള സമാധാനപരമായ പരിഹാരങ്ങളെയും അഫ്​ഗാനിസ്​താനിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും അവിടുത്തെ ജനതയുടെ അവകാശങ്ങൾ ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളും രാജ്യം പിന്തുണക്കുന്നു. പലസ്തീൻ ജനതയുടെ അവകാശം ഉറപ്പുനൽകുന്ന, അന്താരാഷ്​ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തി​െൻറയും അടിസ്ഥാനത്തിൽ ഫലസ്​തീൻ പ്രശ്നത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം വേണമെന്നാണ്​ ആഗ്രഹിക്കുന്നത്​.


അന്താരാഷ്​ട്ര നിയമങ്ങളോടും പ്രമേയങ്ങളോടും എപ്പോഴും പ്രതിബദ്ധത പുലർത്തിപോരുന്ന രാജ്യമാണ്​ സൗദി അറേബ്യ. എല്ലാ രാജ്യങ്ങളുടെയും ദേശീയ പരമാധികാരത്തെ ബഹുമാനിക്കുന്നു. മറ്റ്​ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപ്പെടാതിരിക്കുന്നു. എന്നാൽ ഇരുട്ടി​െൻറ ശക്തികൾ മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച്​ നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കാൻ രാജ്യം അതി​െൻറ നിയമാനുസൃതമായ അവകാശം ഉപയോഗപ്പെടുത്തുന്നു. രാജ്യത്തി​െൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അത്തരം ശക്തികളുടെ ശ്രമങ്ങളെ ശക്തമായി തന്നെ ​പ്രതിരോധിക്കുന്നു. ഭീകരതയും തീവ്രവാദവും നേരിടുന്നതിന്​ ശ്രമങ്ങൾ തുടരും. ഒപെക്​ പ്ലസ്​ സംഖ്യത്തിലൂടെയും ജി-20 യിലൂടെയും കോവിഡിനെ തുടർന്നുള്ള പ്രത്യാഘാതങ്ങൾ നേരിടാനും ആഗോള സമ്പദ്​ വ്യവസ്ഥയുടെ വീണ്ടെടുക്കലിനും​ അതീവ ശ്രദ്ധചെലുത്തിയിട്ടുണ്ട്​​. കഴിഞ്ഞ വർഷം ജി-20 അധ്യക്ഷ പദവിയിലിരിക്കെ കോവിഡിനെ നേരിടുന്നതിൽ സൗദി അറേബ്യ സുപ്രധാന പങ്ക് വഹിച്ചു. കോവിഡിനെ നേരിടാൻ മറ്റ്​ രാജ്യങ്ങൾ നടത്തുന്ന പ്രയത്​നങ്ങളെ സഹായിക്കുന്നതിന് 800 ദശലക്ഷം ഡോളർ സഹായം നൽകി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സഹായം ആവശ്യമുള്ള രാജ്യങ്ങയെും പ്രകൃതി ദുരന്തങ്ങളും മാനുഷിക പ്രതിസന്ധികളും ബാധിച്ച ജനതകളെയും സഹായിക്കുന്നത്​ തുടരുന്നു​. ജീവകാരുണ്യ സഹായങ്ങൾ എത്തക്കുന്ന കാര്യത്തിൽ 2021ൽ അറബ്, ഇസ്​ലാമിക രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും ആഗോള തലത്തിൽ മൂന്നാം സ്ഥാനത്തും എത്തിയെന്നും സൽമാൻ രാജാവ്​ കൂട്ടിച്ചേർത്തു.

കാലാവസ്ഥാ വ്യതിയാനവും അതി​െൻറ പ്രതികൂല ഫലങ്ങളും ഉയർത്തുന്ന പൊതുവായ വെല്ലുവിളിയെ നേരിടാൻ യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യത്തെ രാജ്യം തിരിച്ചറിയുന്നതായി രാജാവ്​ പറഞ്ഞു. ഇതിനായി സൗദി അറേബ്യ മധ്യപൗരസ്​ത്യ മേഖലയ്ക്കും ലോകത്തിനും ഗുണപരമായ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഈസ്​റ്റ്​, സർക്കുലർ കാർബൺ സമ്പദ്‌ വ്യവസ്ഥ എന്നിവ അന്താരാഷ്​ട്ര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഫലപ്രദവും സ്വാധീനപരവുമായ സംഭാവന നൽകും. വിഷൻ 2030​െൻറ സാരാംശം രാജ്യം അഭിവൃദ്ധി കൈവരിക്കുകയും മികച്ച ഭാവി സൃഷ്​ടിക്കുകയും ചെയ്യുക എന്നതാണ്. രാജ്യത്തി​െൻറ സമ്പദ്‌ വ്യവസ്ഥ മികച്ചതാകാനും സമൂഹത്തെ ലോകതലത്തിൽ​ എല്ലാ രംഗത്തും ഇടപെടാൻ കഴിയുന്നവരാക്കി മാറ്റുന്നതിനുമാണിത്​​. അതാരംഭിച്ച്​ അഞ്ച്​ വർഷത്തിനുള്ളിൽ പല മേഖലകളിലും വലിയ മുന്നേറ്റങ്ങൾ നടത്താനായെന്നും സൽമാൻ രാജാവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - King Salman speech at the United Nations
Next Story