വ്യത്യസ്​ത സംസ്​കാരങ്ങളുടെ ഇടപഴകൽ  ലോകസമാധാനത്തിന്​ അനിവാര്യം -സൽമാൻ രാജാവ്​

09:43 AM
13/02/2018

റിയാദ്​: വ്യത്യസ്​ത സംസ്​കാരങ്ങളുടെ ഇടപഴകൽ ലോകസമാധാനത്തിന്​ അനിവാര്യമാണെന്ന്​ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ പറഞ്ഞു. മാനുഷിക മൂല്യങ്ങളുടെ പങ്കുവെക്കലുകളും സാംസ്​കാരിക സങ്കലനവും യോജിപ്പി​​​െൻറയും സമാധാനത്തി​​​െൻറയും നിലനിൽപിന്​ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 
ജനാദിരിയ ഫെസ്​റ്റിവലിനോടനുബന്ധിച്ച്​ അൽയമാമ കൊട്ടാരത്തിൽ  ഒരുക്കിയ വിരുന്നിൽ എഴുത്തുകാ​രും ചിന്തകരുമായും സംസാരിക്കുകയായിരുന്നു സൽമാൻ രാജാവ്​. സൗദിയുടെ സാംസ്​കാരിക വൈവിധ്യം പ്രകടമാക്കുന്ന ജനാദിരിയ ഫെസ്​റ്റിവൽ സംഘടിപ്പിക്കുന്നതിലൂടെ സാംസ്​കാരിക വിനിമയം പ്രോൽസാഹിപ്പിക്കുന്നതിനുള്ള രാജ്യതാൽപര്യവും പ്രകടമാവുന്നു. സഹവർതിത്ത്വവും സഹിഷ്​ണുതയും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതാണ്​ മേള. ജനാദിരിയ ഫെസ്​റ്റിവലിൽ ഇത്തവണത്തെ അതിഥി രാജ്യമായ ഇന്ത്യയെ രാജാവ്​ പ്ര​േത്യകം അഭിവാദ്യം ചെയ്​തു. 

 

Loading...
COMMENTS