കിങ് സൽമാൻറിലീഫ്: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്ക് സഹായ വിതരണം ആരംഭിച്ചു
text_fieldsജിദ്ദ: കിങ് സൽമാൻ റീലീഫ് ആൻറ് ഹ്യൂമാനിറ്റേറിയൻ സെൻററിന് കീഴിൽ ബംഗ്ളാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്ക് അടിയന്തിര സഹായ വിതരണം ആരംഭിച്ചു. ബാലുകാലി, കൂതാ ബോലൻക് എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലാണ് ബംഗ്ളാദേശ് ഗവൺമെൻറും അന്താരാഷ്ട്ര മൈഗ്രേഷൻ ഒാർഗനൈസേഷനുമായി സഹകരിച്ച് സഹായം വിതരണം ചെയ്തുവരുന്നത്.
ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ്, പുതപ്പ്, തമ്പുകൾ, വിരിപ്പ് എന്നിവയാണ് അടിയന്തിര സഹായമായി നൽകുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്നാണിത്. റോഹിങ്ക്യൻ അഭയാർഥികൾക്ക് 15 ദശലക്ഷം ഡോളറിെൻറ സഹായം നൽകാൻ അടുത്തിടെയാണ് രാജാവ് നിർദേശം നൽകിയത്. ഇതേ തുടർന്ന് അടിയന്തിര സഹായങ്ങൾ വഹിച്ചുള്ള വിമാനങ്ങളും പ്രത്യേക സംഘവും കഴിഞ്ഞാഴ്ച ബംഗ്ളാദേശിലെത്തുകയും അടിയന്തിര സഹായ വിതരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
