ചരിത്രസന്ദർശനം പൂര്‍ത്തിയാക്കി സല്‍മാന്‍ രാജാവ് റഷ്യയിൽ നിന്ന് തിരിച്ചെത്തി
text_fieldsജിദ്ദ: ചരിത്രസന്ദർശനം പൂര്‍ത്തിയാക്കി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് റഷ്യയിൽ നിന്ന് റിയാദിലെത്തി. തന്ത്രപ്രധാനമേഖലകളിൽ ഇരു രാജ്യങ്ങളുടെയും സഹകരണം ഉറപ്പു വരുത്തിയാണ് രാജാവ് നാല് ദിവസത്തെ സന്ദർശനം കഴിഞ്ഞ് റഷ്യയിൽ നിന്ന് മടങ്ങുന്നത്. സൗദി അറേബ്യയുടെ സംസ്കാരവും ചരിത്രവും വിനിമയം ചെയ്യുന്ന പരിപാടികളും റഷ്യയിൽ നടന്നത് ശ്രദ്ധേയമാണ്. ആദ്യമായാണ് സൗദി ഭരണാധികാരി റഷ്യ സന്ദർശിച്ചത്. സിറിയ, എണ്ണ വിലിയിടിവ്, പ്രതിരോധ രംഗത്തെ സഹകരണം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുത്താണ് രാജാവിെൻറ മടക്കം.
സാമ്പത്തിക രംഗത്തും വലിയ നേട്ടങ്ങള്‍ സന്ദര്‍ശനത്തിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സൗദി, റഷ്യ സഹകരണത്തില്‍ 25 പദ്ധതികളാണ് ഒപ്പുവെച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി, ടൂറിസം, സാങ്കേതിക വിദ്യ, ഊർജം, ഉപ്പുജല ശുദ്ധീകരണം, പെട്രോളിയം, പെട്രോകെമിക്കല്‍, ഗ്യാസ് തുടങ്ങിയ മേഖലയിലെ സഹകരണ പദ്ധതികളാണ് ഇരു രാജ്യങ്ങളും സംയുക്തമായി നടപ്പാക്കുക. ഇതിനു പുറമെ ആണവോര്‍ജം, ബഹിരാകാശ ഗവേഷണം എന്നീ രംഗങ്ങളില്‍ റഷ്യയുമായുള്ള സഹകരണം സൗദിക്ക് ഗുണകരമാകും. സമാധാന ആവശ്യത്തിന് ആണവോർജം എന്ന നയത്തിെൻറ ഭാഗമായി സൗദിയില്‍ രണ്ട് ആണവ നിലയങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനവും സന്ദര്‍ശന നേട്ടമാണ്.
അത്യാധുനിക ശ്രേണിയില്‍ പെടുന്ന എസ് -400 മിസൈലുകള്‍ വാങ്ങാനും കരാറുണ്ട്. 400 കിലോമീറ്റര്‍ ദൂരപരിധി താണ്ടാനും നിരീക്ഷണത്തിനും സ്വാധീനമുള്ളതാണ് മിസൈലുകള്‍. ഇവ സ്വന്തമാക്കുന്നതോടെ മേഖലയിലെ ഏറ്റവും വലിയ വ്യോമ നിരീക്ഷണ, പ്രതിരോധ, സൈനിക ശക്തിയാകാന്‍ സൗദിക്കാകും. സിറിയന്‍ വിഷയവും സൗദി^റഷ്യ ചര്‍ച്ചയില്‍ ഗൗരവമായി വന്നു. മേഖലയിലെ പ്രശ്ന പരിഹാരത്തിനും ചര്‍ച്ച ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. എണ്ണ വിലിയിടിവ് നിയന്ത്രണത്തിനുള്ള ചര്‍ച്ചകളും സന്ദര്‍ശനത്തിലുണ്ടായിരുന്നു. സന്ദര്‍ശനത്തിെൻറ ഗുണഫലങ്ങള്‍ സാമ്പത്തിക രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
