Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലബനാന്‍ മുന്‍ പ്രധാനമന്ത്രിയെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

text_fields
bookmark_border
ലബനാന്‍ മുന്‍ പ്രധാനമന്ത്രിയെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു
cancel
camera_alt????????? ??????? ????????????? ???? ??????????? ????????? ?????? ???????? ??????????????? ????????????????

റിയാദ്: രാജിവെച്ച ലബനാന്‍ പ്രധാനമന്ത്രി സഅദ് അല്‍ഹരീരിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്   അല്‍യമാമ കൊട്ടാരത്തില്‍ സ്വീകരിച്ചു. മേഖലയിലെ രാഷ്​ട്രീയ , സുരക്ഷ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. 
വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹമദ് അല്‍ജുബൈര്‍, ആഭ്യന്തര മന്ത്രി അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സുഊദ്, ജി.സി.സി കാര്യ സ്​റ്റേറ്റ്​ മന്ത്രി ഥാമിര്‍ സബ്ഹാന്‍, മന്ത്രിസഭാംഗവും സൈബര്‍ സെക്യൂരിറ്റി അതോറിറ്റി മേധാവിയുമായി മുസാഇദ് അല്‍ഐബന്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ഹിസ്ബുല്ലയുടെ കടുത്ത നിലപാട് കാരണം രാജിവെച്ച പ്രധാനമന്ത്രി സഅദ് അല്‍ഹരീരിയുടെ സ്ഥാനചലനത്തിന് ശേഷം ലബനാനോടുള്ള സൗദിയുടെ നിലപാടില്‍ മാറ്റമുണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - king salman-saudi-gulf news
Next Story