റഷ്യന്‍ ഊർജ മന്ത്രിയെ സല്മാന് രാജാവ് സ്വീകരിച്ചു
text_fieldsറിയാദ്: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി വ്യാഴാഴ്ച റിയാദിലെത്തിയ റഷ്യന്‍ ഊർജ മന്ത്രി അലക്സാണ്ടര്‍ നോവാകിനെ സല്മാന് രാജാവ് തെൻറ കൊട്ടാരത്തില്‍ സ്വീകരിച്ചു. തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പെട്രോളിയം മേഖലയിലെ സഹകരണത്തിന് പുറമെ മേഖലയിലും അന്താരാഷ്ട്ര തലത്തലുമുള്ള സുപ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്തു.
സൗദി മന്ത്രിസഭാംഗവും മുന്‍ ധനകാര്യ മന്ത്രിയുമായി ഡോ. ഇബ്രാഹീം അല്‍അസ്സാഫ്, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസ്ബി, വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹമദ് അല്‍ജുബൈര്‍, സൗദി ജനറല്‍ ഇന്‍വസ്റ്റ്മെൻറ് അതോറിറ്റി മേധാവി ഇബ്രാഹീം ബിന്‍ അബ്ദുറഹ്മാന് അല്‍ഉമര്‍, സൗദിയിലെ റഷ്യന്‍ അംബാസഡര്‍ സര്‍ജീ കോസ്ലോവ് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
