Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിങ്​ സൽമാൻ റിലീഫ് സെൻററി​െൻറ ഭക്ഷ്യസഹായ വിതരണം ഊർജ്ജിതമായി തുടരുന്നു

text_fields
bookmark_border
ഗസ്സയിൽ പ്രത്യാശയേകി സൗദിയുടെ കരുതൽ
കിങ്​ സൽമാൻ റിലീഫ് സെൻററി​െൻറ ഭക്ഷ്യസഹായ വിതരണം ഊർജ്ജിതമായി തുടരുന്നു
cancel
camera_alt

ദുരിതബാധിതരായ ഫലസ്​തീൻ ജനതക്കായി ഗസ്സയിൽ പ്രവർത്തിക്കുന്ന കെ.എസ്​. റിലീഫ്​ കിച്ചണുകൾ

റിയാദ്: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് ആശ്വാസമേകാൻ സൗദി അറേബ്യ നടത്തിവരുന്ന ജനകീയ ദുരിതാശ്വാസ കാമ്പയി​െൻറ ഭാഗമായി ഗസ്സയിലെ ഭക്ഷ്യവിതരണം കിങ്​ സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്​. റിലീഫ്) വിപുലമാക്കി. കടുത്ത പ്രതിസന്ധി നേരിടുന്ന മധ്യ ഗസ്സയിലെയും തെക്കൻ ഗസ്സയിലെയും ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നിലവിൽ സഹായങ്ങൾ എത്തിക്കുന്നത്. ഏറ്റവും കൂടുതൽ നാശനഷ്​ടങ്ങൾ നേരിട്ട പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ജനങ്ങളുടെ ദുരിതം ലഘൂകരിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, കേന്ദ്രത്തി​െൻറ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ കിച്ചൻ വഴി പ്രതിദിനം 25,000 ചൂടാറാത്ത ഭക്ഷണപ്പൊതികളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായി വിതരണം ചെയ്യുന്നത്. ഇതിനുപുറമേ, മധ്യ ഗസ്സയിലെ ദൈർ അൽ ബലാ നഗരത്തിൽ 544 ഭക്ഷ്യധാന്യ കിറ്റുകളും കേന്ദ്രത്തി​െൻറ സന്നദ്ധപ്രവർത്തകർ വിതരണം ചെയ്തു കഴിഞ്ഞു. ഈ പ്രദേശത്തെ 3,200-ഓളം ആളുകൾക്കാണ് ഇതി​െൻറ ആനുകൂല്യം നേരിട്ട് ലഭ്യമായത്.

തുടർച്ചയായ പലായന ദുരിതങ്ങൾക്കൊടുവിൽ തങ്ങൾക്ക് സുരക്ഷിതത്വബോധവും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രത്യാശയും നൽകാൻ സൗദിയുടെ ഈ മാനുഷിക ഇടപെടലിന് സാധിച്ചതായി ഗുണഭോക്താക്കൾ സാക്ഷ്യപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ തങ്ങളെ ചേർത്തുപിടിച്ച സൗദി ഭരണാധികാരികൾക്കും അവിടുത്തെ ജനങ്ങൾക്കും പലസ്തീൻ ജനത തങ്ങളുടെ കൃതജ്ഞതയും ആദരവും അറിയിച്ചു.

പലസ്തീൻ സഹോദരങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുന്നതിലും അവരെ പിന്തുണയ്ക്കുന്നതിലും സൗദി അറേബ്യ പുലർത്തുന്ന മാനുഷികമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ പ്രവർത്തനം. രാജ്യത്തി​െൻറ ഔദ്യോഗിക മാനുഷിക സഹായ പ്രസ്ഥാനമായ കിങ്​ സൽമാൻ റിലീഫ് സെൻറർ വഴി രാജ്യം തുടർന്നുവരുന്ന ചരിത്രപരമായ നിലപാടുകളുടെയും കാരുണ്യപ്രവർത്തനങ്ങളുടെയും തുടർച്ചയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King Salman Relief Center's food aid distribution continues in full swing
Next Story