Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാൻ, പെരുന്നാൾ സഹായം; പൗരന്മാർക്ക്​ 3,000 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവിന്‍റെ ഉത്തരവ്​

text_fields
bookmark_border
King Salman
cancel

ജിദ്ദ: സൗദി അറേബ്യയിൽ പൗരന്മാർക്ക്​ റമദാൻ, പെരുന്നാൾ സഹായമായി​​ 3,000 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ്​ ഉത്തരവിട്ടു. സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾക്കാണ്​ ഇത്രയും സംഖ്യ സഹായമായി വിതരണം ചെയ്യുക.

ഒരു കുടുംബത്തിന്​ ആയിരം റിയാലും ആശ്രിതർക്ക്​ 500 റിയാലും വിതരണം ചെയ്യാനാണ്​ നിർദേശം. ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നാണ്​ അറിയുന്നത്​.

റമദാനിൽ സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾക്ക്​ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്​ ഉദാരമായ സഹായം നൽകിയ സൽമാൻ രാജാവിന്​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജ്ഹി നന്ദിയും അഭിനന്ദനവും അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King Salman ordered to distribute 3,000 crore Rials to the citizens
Next Story