Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാധാരണക്കാർക്ക് സൽമാൻ രാജാവിന്റെ റമദാൻ സമ്മാനമായി 300 കോടി റിയാൽ
text_fieldsbookmark_border
റിയാദ്: രാജ്യത്തെ സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളായ സാധാരണ ജനങ്ങൾക്ക് റമദാൻ മാസ സമ്മാനമായി 300 റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. ഓരോ കുടുംബത്തിന് 1000 റിയാലും വ്യക്തിക്ക് 500 റിയാലുമാണ് വിതരണം ചെയ്യുക. സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾക്ക് റമദാനിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉദാരമായ സഹായത്തിന് സൽമാൻ രാജാവിന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി നന്ദി അറിയിച്ചു. വരും മണിക്കൂറുകളിൽ തന്നെ പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

