Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൽമാൻ രാജാവ്​ ആശുപത്രി...

സൽമാൻ രാജാവ്​ ആശുപത്രി വിട്ടു

text_fields
bookmark_border
king salman hospitalized
cancel
camera_alt

സൽമാൻ രാജാവ്​ ആശുപത്രിയിൽ നിന്ന്​ പോകുന്നു

Listen to this Article

ജിദ്ദ: വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സൽമാൻ രാജാവ്​ ആശുപത്രി വിട്ടു. പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഞായറാഴ്​ചയാണ്​ സൽമാൻ രാജാവ്​ കിങ്​ ഫൈസൽ സ്​പെഷലിസ്​റ്റ്​ ആശുപത്രി വിട്ടതെന്ന്​ റോയൽ കോർട്ട്​ പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്തമാക്കി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സുഖാരോഗ്യങ്ങൾക്കായി പ്രാർഥിച്ച സൗദിയിലെ ജനങ്ങൾക്കും സന്ദേശങ്ങൾ അയച്ച്​ ആരോഗ്യക്ഷേമത്തിനായി ആശംസിച്ച രാഷ്​ട്ര നേതാക്കൾക്കും സൽമാൻ രാജാവ്​ നന്ദി അറിയിച്ചു.

മെയ്​ ഏഴിന്​ വൈകുന്നേരമാണ്​ വൈദ്യപരിശോധനകൾക്കായി സൽമാൻ രാജാവിനെ ജിദ്ദ കിങ്​ ഫൈസൽ സ്​പെഷലിസ്​റ്റ്​ ആശുപത്രിയിൽ പ്രവേശിച്ചത്​. മെയ്​ എട്ടിന് ഉച്ചക്ക്​ ശേഷം അദ്ദേഹത്തിന്​ കോളോനോസ്​കോപ്പി നടത്തുകയും അത്​ വിജയകരവുമായിരുന്നു. തുടർന്ന്​ കുറച്ച്​ ദിവസം ആശുപത്രിയിൽ വിശ്രമിക്കാൻ ഡോക്​ടർമാർ നിർദേശിക്കുകയായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salman of Saudi Arabia
News Summary - King Salman leaves hospital
Next Story