Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ​മാ​ൻ...

ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വി​നു ക്ഷ​ണം

text_fields
bookmark_border
ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വി​നു ക്ഷ​ണം
cancel
camera_alt

ര​ണ്ടു​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ സൗ​ദി​യി​ൽ​നി​ന്ന്​ യാ​ത്ര​തി​രി​ക്കു​ന്നു  

ജി​ദ്ദ: ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​​ന്​ ക്ഷ​ണം. ര​ണ്ടു​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സൗ​ദി​യി​ൽ​നി​ന്ന്​ യാ​ത്ര​തി​രി​ക്കും മു​മ്പ്​​ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖാ​ണ്​ രാ​ജാ​വി​നെ ക്ഷ​ണി​ച്ച​ത്. സ​ൽ​മാ​ൻ രാ​ജാ​വ്​ ക്ഷ​ണം സ്വീ​ക​രി​ക്കു​ക​യും​ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ ഒ​മാ​ൻ സു​ൽ​ത്താ​ൻ സൗ​ദി​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​ത്. ത​നി​ക്കും സം​ഘ​ത്തി​നും സൗ​ദി​യി​ൽ ല​ഭി​ച്ച സ്വീ​ക​ര​ണ​ത്തി​ന്​ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​ക്കും ഒ​മാ​ൻ സു​ൽ​ത്താ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

മ​ട​ങ്ങാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ സു​ൽ​ത്താ​ൻ പു​റ​പ്പെ​ട്ട​പ്പോ​ൾ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​നു​ഗ​മി​ച്ചു. ത​ബൂ​ക്ക്​ ഗ​വ​ർ​ണ​ർ അ​മീ​ർ ഫ​ഹ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ, സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഉൗ​ദ്​ ബി​ൻ നാ​ഇ​ഫ്, സൗ​ദി​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ സ​യ്യി​ദ്​ ഫൈ​സ​ൽ ബി​ൻ തു​ർ​ക്കി അ​ൽ​സെ​യ്​​ദ്​ എ​ന്നി​വ​രും യാ​ത്ര​യ​യ​പ്പ്​ വേ​ള​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King Salman
News Summary - King Salman is invited to visit Oman
Next Story