Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറബ് ഉച്ചകോടിയിലേക്ക്...

അറബ് ഉച്ചകോടിയിലേക്ക് സൽമാൻ രാജാവിന് ക്ഷണം

text_fields
bookmark_border
arab summitt
cancel
camera_alt

സൽമാൻ രാജാവിനുള്ള ക്ഷണക്കത്ത് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ അൾജീരിയൻ നീതിന്യായ മന്ത്രി അബ്ദുൽ റഷീദ് അൽത്വിബി കൈമാറുന്നു

ജിദ്ദ: അൾജീരിയയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന് ക്ഷണം. നവംബറിൽ നടക്കാൻ പോകുന്ന ഉച്ചകോടിയിലേക്ക് അൾജീരിയൻ പ്രസിഡൻറ് അബ്ദുൽ മജീദ് തെബുൺ ആണ് ക്ഷണക്കത്ത് അയച്ചത്.

റിയാദിൽ വിദേശകാര്യ മന്ത്രാലയത്തിലെ സ്വീകരണത്തിനിടയിൽ സൽമാൻ രാജാവിനുവേണ്ടി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ അൾജീരിയൻ നീതിന്യായ മന്ത്രിയും പ്രസിഡൻറിന്റെ പ്രത്യേക ദൂതനുമായ അബ്ദുൽ റഷീദ് അൽത്വിബിയിൽനിന്ന് ക്ഷണക്കത്ത് ഏറ്റുവാങ്ങി. വിദേശകാര്യ സഹമന്ത്രിയുടെ ഓഫിസ് ഡയറക്ടർ ജനറൽ അംബാസഡർ ഖാലിദ് ബിൻ മുസാഇദ് അൽഅൻഖരി, പ്രോട്ടോകോൾ ആക്ടിങ് അണ്ടർ സെക്രട്ടറി അബ്ദുൽ മജീദ് അൽ-സമാരി എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.

Show Full Article
TAGS:King Salman Arab Summit saudi saudi news 
News Summary - King Salman Invited to Arab Summit
Next Story