സൽമാൻ രാജാവിന്​ ഒാണററി ഡോക്ടറേറ്റ്​

07:32 AM
31/03/2019
തുനീഷ്യയിലെ ഖൈയ്​റുവാൻ യൂനിവേഴ്​സിറ്റിയുടെ ഒാണററി ഡോക്​ടറ്റേറേറ്റ് ബിരുദം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സലീം ഖൽബുസ്​ സൽമാൻ രാജാവിന്​ സമ്മാനിക്കുന്നു
ജിദ്ദ: തുനീഷ്യയിലെ ഖൈയ്​റുവാൻ യൂനിവേഴ്​സിറ്റി സൽമാൻ രാജാവിന്​ ഒാണററി ഡോക്​ടറ്റേറേറ്റ് ബിരുദം നൽകി ആദരിച്ചു. തുനീഷ്യൻ സന്ദർശനത്തിനിടയിലാണ് അറബ്​, ഇസ്​ലാമിക്​ കൾച്ചർ സ്​പെഷലൈസേഷനിൽ സൽമാൻ രാജാവിന്​ ഡോക്​​ടറേറ്റ്​ നൽകിയത്​. രാജാവി​​െൻറ താമസ സ്​ഥലത്തെത്തി​ തുനീഷ്യൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സലീം ഖൽബുസാണ്​​ ഡോക്​ടറേറ്റ്​ സമ്മാനിച്ചത്​. ഖൈറുവാൻ യൂനിവേഴ്​സിറ്റി മേധാവി ഡോ. ഹമാദി അൽമസ്​ഉൗദി, യൂനിവേഴ്​സിറ്റി കോളജ്​ മേധാവികൾ അനുഗമിച്ചിരുന്നു.
 
Loading...
COMMENTS