ബലിപെരുന്നാൾ ആശംസകൾ നേർന്ന് സൽമാൻ രാജാവ്
text_fieldsജിദ്ദ: സൗദി ജനതക്കും ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾക്കും ഭരണാധികാരി സൽമാൻ രാജാവ് ബലിപെരുന്നാൾ ആശംസകൾ നേർന്നു. സൗദി അറേബ്യക്കും ലോകം മുഴുവനും നന്മയും സമാധാനവും സുസ്ഥിരതയും നിറഞ്ഞ ഒരു ഈദ് ആയി മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പെരുന്നാൾ പ്രമാണിച്ച് ജനങ്ങൾക്കായി പുറപ്പെടുവിച്ച സന്ദേശത്തിലാണ് രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുഹറമുകളെ സേവിക്കുന്നതിലും വിശുദ്ധ ഭവനത്തിൽ എത്തുന്ന തീർത്ഥാടകരെ പരിപാലിക്കുന്നതിലും രാജ്യം ഏറെ അഭിമാനം കൊള്ളുന്നു. അതിനുള്ള വലിയ ഭാഗ്യം തങ്ങൾക്ക് നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിശുദ്ധ മണ്ണിലെത്തിയ തീർഥാടകരുടെ മുഴുവൻ ആരാധനകളും ഹജ്ജ് കർമങ്ങളും ദൈവം സ്വീകരിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും സൽമാൻ രാജാവ് സന്ദേശത്തിൽ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

