Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സല്മാന് രാജാവിന് ഓണററി ഡോക്ടറേറ്റ്
text_fieldsbookmark_border
ജിദ്ദ: സൗദി ഭരണാധികാരി സല്മാന് രാജാവിനെ ഇമാം മുഹമ്മദ് ബിന്‍ സുഊദ് സര്‍വകലാശാല ഒാണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു. ഖുര്‍ആന്‍ വിജ്ഞാനീയങ്ങള്‍ക്ക് രാജാവ് നല്കിയ സംഭാവനകളെ പരിഗണിച്ചാണ് ഡോക്ടറേറ്റ് സമര്‍പ്പിക്കുന്നതെന്ന് സര്‍വകലാശാല ഡയറക്ടര്‍ ഡോ. സുലൈമാന്‍ ബിന്‍ അബ്ദുല്ല അബല്‍ഖൈല്‍ പറഞ്ഞു. ജിദ്ദയിലെ അസ്സലാം കൊട്ടാരത്തിെലത്തിയാണ് ഡോക്ടറേറ്റ് രാജാവിന് സമ്മാനിച്ചത്. മുന്‍ ധനകാര്യ മന്ത്രിയും പാര്‍ലമെൻറ് അംഗവുമായ ഡോ. ഇബ്രാഹീം അല്‍അസ്സാഫ്, വിദേശകാര്യ സഹമന്ത്രി നിസാര്‍ ഉബൈദ് മദനി, വിദ്യാഭ്യാസ സഹമന്ത്രി ഡോ. അബ്ദുറഹ്മാന് അല്‍ആസിമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
