കിങ് സൽമാൻ സെൻറർ പ്രവർത്തനം വ്യാപിപ്പിക്കുന്നു; ഇന്ന് നിർണായകയോഗം
text_fieldsറിയാദ്: യമനിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും കിങ് സൽമാൻ സെൻറർ േഫാർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്്ഡ് തീരുമാനം. ഇതിെൻറ ആലോചനകൾക്കായി ഇന്ന് പ്രത്യേകയോഗം ചേരുമെന്ന് സെൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റാബിയ അറിയിച്ചു. യോഗത്തിൽ നിരവധി വകുപ്പുകളിലെ മന്ത്രിമാർ പെങ്കടുക്കും.
ഇൗ മേഖലയിലെ വിദഗ്ധർ, സ്ഥാപനങ്ങൾ, അക്കാദമിക് രംഗത്തുള്ളവർ എന്നിവരും എത്തും. ‘ദുരിതാശ്വാസ പ്രവർത്തനത്തിെൻറ വെല്ലുവിളികളും സാധ്യതയും’ , ‘യമനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പരസ്പര സഹകരണത്തിനുള്ള പ്രാധാന്യം’ എന്നീ വിഷയങ്ങളിൽ വിശദമായ ചർച്ച നടക്കുമെന്ന് സെൻറർ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് അസി. ജനറൽ സൂപ്പർവൈസർ ഡോ. അഖീൽ അൽ ഗാംദി പറഞ്ഞു. യമനിലെ ചില മേഖലകളിൽ സഹായം എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടിനുള്ള പരിഹാരം ഇന്നത്തെ ചർച്ചകളിൽ ഉരുത്തിരിയും എന്നാണ് കരുതപ്പെടുന്നത്. യമനിൽ പ്രവർത്തിക്കുന്ന മറ്റു രാജ്യാന്തര സന്നദ്ധ സംഘങ്ങളും കിങ് സൽമാൻ സെൻററും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള മാർഗങ്ങളും ആരായുമെന്ന് ഡോ. അഖീൽ അൽ ഗാംദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
