സൽമാൻ രാജാവ് ജിദ്ദയിൽനിന്ന് റിയാദിലെത്തി
text_fieldsസൽമാൻ രാജാവ്
റിയാദ്: ജിദ്ദയിൽ കഴിഞ്ഞിരുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവ് റിയാദിലെത്തി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദ് ഡെപ്യൂട്ടി അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് സൽമാൻ രാജാവിനെ സ്വീകരിച്ചു. രാജാവിനൊപ്പം അമീർ ഖാലിദ് ബിൻ ഫഹദ് ബിൻ ഖാലിദ്, അമീർ ഖാലിദ് ബിൻ സാദ് ബിൻ ഫഹദ്, അമീർ ഫൈസൽ ബിൻ സൗദ് ബിൻ മുഹമ്മദ്, അൽബഹ അമീർ ഡോ. ഹൊസാം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, രാജാവിന്റെ ഉപദേഷ്ടാവ് അമീർ ഡോ. അബ്ദുൽ അസീസ് ബിൻ സത്താം ബിൻ അബ്ദുൽ അസീസ് എന്നിവരും ഉണ്ടായിരുന്നു.
റോയൽ പ്രോട്ടോകോൾ മേധാവി ഖാലിദ് ബിൻ സാലിഹ് അൽഅബ്ബാദ്, റോയൽ കോടതി ഡെപ്യൂട്ടി ചീഫ് ഫഹദ് ബിൻ അബ്ദുല്ല അൽഅസ്കർ, സൽമാൻ രാജാവിന്റെ ഡെപ്യൂട്ടി പ്രൈവറ്റ് സെക്രട്ടറി തമീം ബിൻ അബ്ദുൽ അസീസ് അൽസലേം, രാജാവിന്റെ പ്രത്യേക കാര്യ മേധാവി അബ്ദുൽ അസീസ് ബിൻ ഇബ്രാഹിം അൽഫൈസൽ, റോയൽ ക്ലിനിക്കുകളുടെ ചെയർമാനും സി.ഇ.ഒയുമായ ഡോ. സാലിഹ് ബിൻ അലി അൽഖഹ്താനി, റോയൽ ഗാർഡ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ സുഹൈൽ ബിൻ സഖർ അൽമുതൈരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

