Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ൽ​മാ​ൻ രാ​ജാ​വും...

സ​ൽ​മാ​ൻ രാ​ജാ​വും ഉ​ർ​ദു​ഗാ​നും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
സ​ൽ​മാ​ൻ രാ​ജാ​വും ഉ​ർ​ദു​ഗാ​നും ഉ​ഭ​യ​ക​ക്ഷി   ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാവ്​

സാ​ബു മേ​ല​തി​ൽ

ജു​ബൈ​ൽ: സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​നും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി. ഒ​രു​മാ​സ​ത്തി​നി​ടെ ഇ​രു നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള ര​ണ്ടാ​മ​ത്തെ സം​ഭാ​ഷ​ണ​മാ​ണ് ചൊ​വ്വാ​ഴ്ച ന​ട​ന്ന​ത്. അ​റ​ബ് മേ​ഖ​ല​യു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഈ​ജി​പ്ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള തു​ർ​ക്കി​യു​ടെ ച​ർ​ച്ച​ക്ക്​ ഒ​രു ദി​വ​സം മു​മ്പാ​ണ് സൗ​ദി​യു​മാ​യി ച​ർ​ച്ച അ​ര​ങ്ങേ​റി​യ​ത്.

ഈ​ജി​പ്തും തു​ർ​ക്കി​യും ത​മ്മി​ലു​ള്ള ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്ന് ഈ​ജി​പ്തി​‍െൻറ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക-​രാ​ഷ്​​ട്രീ​യ സ്ഥി​തി​ഗ​തി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഗ​ൾ​ഫ് രാ​ജ്യ​വു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ തു​ർ​ക്കി ശ്ര​മി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​‍െൻറ സാ​മൂ​ഹി​കാ​വ​സ്ഥ​യെ കാ​ര്യ​മാ​യി ബാ​ധി​ച്ച​തോ​ടെ മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും തു​ർ​ക്കി നീ​ക്കം തു​ട​ങ്ങി.

തു​ർ​ക്കി​യു​മാ​യു​ള്ള ബ​ന്ധം മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം സൗ​ദി പൗ​ര​ന്മാ​ർ തു​ർ​ക്കി സാ​ധ​ന​ങ്ങ​ൾ അ​നൗ​ദ്യോ​ഗി​ക​മാ​യി ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. ഇ​ത് തു​ർ​ക്കി​യു​ടെ വ്യാ​പാ​ര​ത്തി​‍െൻറ മൂ​ല്യം 98 ശ​ത​മാ​നം കു​റ​ച്ചു​വെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഉ​ർ​ദു​ഗാ​നും സ​ൽ​മാ​ൻ രാ​ജാ​വും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ച​ർ​ച്ച​ക്ക്​ സ​മ്മ​തി​ച്ച​താ​യും ഉ​ർ​ദു​ഗാ​‍െൻറ വ​ക്താ​വ് ഇ​ബ്രാ​ഹിം ക​ലി​ൻ ക​ഴി​ഞ്ഞ​മാ​സം റോ​യി​ട്ടേ​ഴ്‌​സി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ​ജി​പ്തി​‍െൻറ ഉ​പ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹം​ദി സ​ന​ദ് ലോ​സ​യും തു​ർ​ക്കി​യു​ടെ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​ദാ​ത് ഉ​ന​ലും ത​മ്മി​ൽ കൈ​റോ​യി​ൽ വൈ​കാ​തെ ച​ർ​ച്ച ന​ട​ക്കും. ഉ​ഭ​യ​ക​ക്ഷി സം​ഭാ​ഷ​ണ​ത്തി​നി​ടെ ഇ​രു ഭ​ര​ണാ​ധി​കാ​രി​ക​ളും ആ​ഗ​ത​മാ​കു​ന്ന ഈ​ദു​ൽ ഫി​ത്ർ ആ​ശം​സ​ക​ളും കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talkKing Salman and Urdugan
Next Story