Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭൂകമ്പം; സൽമാൻ രാജാവും...

ഭൂകമ്പം; സൽമാൻ രാജാവും കിരീടാവകാശിയും അനുശോചിച്ചു

text_fields
bookmark_border
ഭൂകമ്പം; സൽമാൻ രാജാവും കിരീടാവകാശിയും അനുശോചിച്ചു
cancel

ജി​ദ്ദ: തു​ർ​ക്കി​യ​യി​ൽ ഭൂ​ക​മ്പ​ത്തെ തു​ട​ർ​ന്ന്​ നി​ര​വ​ധി പേ​ർ മ​രി​ക്കു​ക​യും അ​നേ​കം പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും അ​നു​ശോ​ചി​ച്ചു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഞ​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​ന​വും ദുഃ​ഖ​വും അ​റി​യി​ക്കു​ന്ന​താ​യി രാ​ജാ​വ്​ പ​റ​ഞ്ഞു. പ​രി​ക്ക്​ പ​റ്റി​യ​വ​ർ ​വേ​ഗം സു​ഖം പ്രാ​പി​ക്കാ​നും കാ​ണാ​താ​യ​വ​ർ സു​ര​ക്ഷി​ത​രാ​യി തി​രി​ച്ചെ​ത്താ​നും പ്രാ​ർ​ഥി​ക്കു​ന്നു. വേ​ദ​നാ​ജ​ന​ക​മാ​യ ഈ ​സം​ഭ​വ​ത്തി​ൽ ഞ​ങ്ങ​ൾ നി​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കു​ക​യും നി​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ന്നു​വെ​ന്നും​ സ​ൽ​മാ​ൻ രാ​ജാ​വ്​ തു​ർ​ക്കി​യ പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ന്​ അ​യ​ച്ച അ​​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഭൂ​ക​മ്പ​ത്തി​ൽ തു​ർ​ക്കി​യ പ്ര​സി​ഡ​ൻ​റി​ന്​ അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ചു.

ഈ ​പ്ര​കൃ​തി​ദു​ര​ന്ത​ത്തെ മ​റി​ക​ട​ക്കാ​ൻ തു​ർ​ക്കി​യ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും​ എ​ല്ലാ​വി​ധ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും പ്ര​സി​ഡ​ൻ​റു​മാ​യി ന​ട​ത്തി​യ​ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. പ്ര​യാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക്​ തു​ർ​ക്കി​യ പ്ര​സി​ഡ​ൻ​റ്​​ കി​രീ​ടാ​വ​കാ​ശി​ക്ക്​ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeKing Salmancondolences
News Summary - King Salman and the Crown Prince expressed their condolences in earthquake
Next Story