Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ് അഹ്​മദ്​ ബിൻ റാശിദി​െൻറ നിര്യാണം; സൽമാൻ രാജാവും കിരീടാവകാശിയും അനുശോചിച്ചു

text_fields
bookmark_border
ശൈഖ് അഹ്​മദ്​ ബിൻ റാശിദി​െൻറ നിര്യാണം; സൽമാൻ രാജാവും കിരീടാവകാശിയും അനുശോചിച്ചു
cancel
camera_alt

അന്തരിച്ച ശൈഖ് അഹ്​മദ്​ ബിൻ റാഷിദ് അൽ മക്തൂം

ജിദ്ദ: യു.എ.ഇ ഉപരാഷ്​ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമി​െൻറ സഹോദരൻ ശൈഖ് അഹ്​മദ്​ ബിൻ റാശിദ് അൽ മക്തൂമി​െൻറ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചനം അറിയിച്ചു.

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിനും അന്തരിച്ചയാളുടെ കുടുംബത്തിനും അയച്ച പ്രത്യേക സന്ദേശത്തിലാണ് അവർ ആത്മാർത്ഥമായ സഹതാപവും പ്രാർഥനയും രേഖപ്പെടുത്തിയത്. ശൈഖ് അഹ്​മദിന് സർവശക്തനായ അല്ലാഹു അപാരമായ കരുണയും പാപമോചനവും നൽകി വിശാലമായ സ്വർഗത്തിൽ ഇടം നൽകട്ടെയെന്ന് അവർ പ്രാർഥിച്ചു.

തിങ്കളാഴ്ച രാവിലെയോടെയായിരുന്നു 76 വയസ്സുകാരനായ ശൈഖ് അഹ്മദി​െൻറ വിയോഗം. ദുബൈ പൊലീസി​െൻറയും പബ്ലിക് സർവീസി​െൻറയും ഡെപ്യൂട്ടി ചെയർമാനായും അൽ വസൽ സ്പോർട്സ് ക്ലബ് പ്രസിഡൻറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബൈയിലെ പൊതുസേവനം, ബിസിനസ്, കായികം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിൽ നിരവധി സുപ്രധാന പദവികൾ വഹിച്ച പ്രമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം.

യു.എ.ഇയുടെ രൂപവത്​കരണകാലം മുതൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ രാജ്യത്തി​െൻറ പുരോഗതിക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് യു.എ.ഇ പ്രസിഡൻറ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ അനുശോചന സന്ദേശത്തിൽ ഓർമിച്ചു. ശൈഖ് അഹ്​മദി​െൻറ വേർപാടിനെ തുടർന്ന് എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണ വേളയിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ദുബൈ ഭരണാധികാരിയുടെ ഓഫീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King Salman and Crown Prince mourn the passing of Sheikh Ahmed bin Rashid
Next Story