Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലുകൾ ഇന്ന് തുറക്കും

text_fields
bookmark_border
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലുകൾ ഇന്ന് തുറക്കും
cancel
camera_alt

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം (ഫയൽ)

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 1, 2 ടെർമിനലുകൾ ഇന്ന് (ഞായറാഴ്ച) മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ടെർമിനൽ 1 ആഭ്യന്തര വിമാന സർവിസുകൾക്കും, ടെർമിനൽ 2 അന്താരാഷ്ട്ര വിമാന സർവിസുകൾക്കുമായി നീക്കിവെച്ചതായി അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ടെർമിനലുകൾ തുറക്കുന്നത്. യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവിസുകളുടെ സമയ ക്രമവും യാത്രാ വിവരങ്ങളും ഉറപ്പുവരുത്തണം.എന്ന നിർദേശവും വിമാനത്തവാള അതോറിറ്റി നൽകിയിട്ടുണ്ട്.

ഹൂതികളുടെ മാരകമായ മിസൈൽ ആക്രമണം നടന്ന് രണ്ടാഴ്ചക്ക് ശേഷമാണ് വിമാനത്താവളത്തിലെ രണ്ട് ടെർമിനലുകൾ വീണ്ടും തുറക്കുന്നത്. ഒക്ടോബർ 10 ന് യെമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്നാണ് വിമാനത്താവളം അടച്ചിട്ടത്. ഈ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും, ഇറാൻ പിന്തുണയുള്ള ഹൂതി ഗ്രൂപ്പിനെതിരെ ശക്തമായ അപലപനങ്ങൾക്ക് കാരണമാവുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Terminals at King Khalid International Airport in Riyadh will open today (Sunday)
Next Story