കിങ് ഫഹദ് ചുരത്തിലെ തെരുവുവിളക്കുകൾ മിഴിതുറന്നു
text_fieldsഅൽബാഹ: കിങ് ഫഹദ് ചുരം റോഡിലെ തെരുവുവിളക്ക് പദ്ധതി മേഖല ഗവർണർ ഡോ. ഹുസാം ബിൻ സഉൗദ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. അൽബാഹ പട്ടണം മുതൽ മഖ്വ മേഖലയിലെ തിഹാമി വരെ അഞ്ച് ദശലക്ഷത്തിലധികം റിയാൽ ചെലവഴിച്ചാണ് തെരുവുവിളക്കുകൾ സ്ഥാപിച്ചത്. പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ ഗവർണർക്ക് മേയർ ഡോ. അലി സവാത് വിശദീകരിച്ചു കൊടുത്തു. 26 കിലോമീറ്റർ നീളത്തിലാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് മേയർ പറഞ്ഞു. രണ്ട് ബൾബുകൾ ഘടിപ്പിക്കാൻ കഴിയുന്ന 698 തുണുകൾ സ്ഥാപിച്ചിട്ടുണ്ട്. 400 വാട്ടിേൻറതാണ് ബൾബുകൾ.
മുഴുവൻ കേബിളുകളും ഭൂമിക്കടിയിലുടെയാണ്. 14 ട്രാൻസ്ഫോമറുകളും ഇതിനായി സ്ഥാപിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. അൽബാഹ പട്ടണത്തെ തിഹാമി മേഖലയുമായി ബന്ധിപ്പിക്കുന്ന ചുരം റോഡ് മേഖലയിലെ പ്രധാന പാതയാണ്. സ്വദേശികളും വിദേശികളും ടൂറിസ്റ്റുകളും വിദ്യാർഥികളുമായി നിരവധിയാളുകളാണ് ഇതുവഴി ദിവസവും യാത്ര ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.