കിങ് ഫഹദ് പാർക്ക് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും
text_fieldsദമ്മാം: ദമ്മാം നഗര വികസന പദ്ധതികളുടെ ഭാഗമായി കിഴക്കൻ പ്രവിശ്യ സെക്രട്ടേറിയറ്റ് (അ മാന) കിങ് ഫഹദ് പാർക്കിെൻറ വികസന പ്രവർത്തനങ്ങൾ 90 ശതമാനവും പൂർത്തീകരിച്ചു. രണ്ടു മ ാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്ന് മുനിസിപ്പൽ അഫയേഴ്സ് വകുപ്പിലെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയും അമാന വക്താവുമായ മുഹമ്മദ് അൽസുഫിയാൻ പറഞ്ഞു. സന്ദർശകർക്കായി പാർക്കിൽ നിരവധി സൗകര്യങ്ങളും സേവനങ്ങളുമാണ് ഒരുക്കുന്നത്.
സ്കീ ട്രാക്ക്, പെലിക്കൻ തടാകം, നാലായിരത്തോളം ആളുകൾക്ക് ഇരിപ്പിട സൗകര്യമുള്ള റോമൻ തിയറ്റർ, വലിയ പ്രദർശനം നടത്താനാവുന്ന വേദി എന്നിവ ഇതിൽ ചിലതാണ്.
മനോഹരമായ രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന പള്ളിക്ക് പുറമേ കുട്ടികൾക്കായി 30ഓളം ഗെയിം പോയൻറുകളും 1500 മീറ്റർ നീളത്തിലുള്ള നടപ്പാതയും പാർക്കിലുണ്ട്. കൂടാതെ ഹരിത പ്രദേശങ്ങൾ, വാഹന പാർക്കിങ് സ്ഥലങ്ങൾ, കമ്പനി മീറ്റിങ്ങുകൾ നടത്താനുള്ള സൗകര്യം, തുറസ്സായ തിയറ്റർ, ഘോഷയാത്ര നടത്താനുള്ള റോഡ് എന്നിവയും പാർക്കിെൻറ പ്രത്യേകതകളാണ്. നിലവിലുള്ള ഹദാഫ് ഫുട്ബാൾ അക്കാദമി, മോട്ടോർ സൈക്കിൾ കേഫ, ക്ലബ് സ്പോർട്സ് ഫിറ്റ്നസ് ടൈം, ജോകാർട്ട് സ്കിൽ സർക്യൂട്ട്, കളർ വാർ സൈറ്റ്, കോബ്ര എൻറർെടയ്ൻമെൻറ് പാർക്ക്, ബാൻക്വറ്റ് ഹാൾ, ഓഫിസ് വില്ലേജ്, വാണിജ്യ സമുച്ചയം എന്നിവയുടെ വികസനവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
