പ്രവാസി വെൽഫെയറിന് കിങ് ഫഹദ് ആശുപത്രിയുടെ ആദരവ്
text_fieldsകിങ് ഫഹദ് സ്പെഷാലിറ്റി ആശുപത്രിയുടെ അനുമോദന പത്രം പ്രവാസി വെൽഫെയർ റീജനൽ ജനസേവന കൺവീനർ ജംഷാദ് അലി കണ്ണൂർ, പ്രസിഡൻറ് അബ്ദുറഹീം തീരൂർക്കാട് എന്നിവർ ഏറ്റുവാങ്ങുന്നു
ദമ്മാം: പ്രവാസി വെൽഫെയറിന്റെ ജനസേവന പ്രവർത്തനങ്ങൾക്ക് കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയുടെ അനുമോദനവും ആദരവും. ഈസ്റ്റേൺ പ്രൊവിൻസ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സൗദി അരാംകോ, സാബിക്, വിവിധ ഗവൺമെമെൻറ് വകുപ്പുകളും ആദരിക്കപ്പെട്ട ചടങ്ങിൽ പ്രവാസി റീജനൽ ജനസേവന കൺവീനർ ജംഷാദ് അലി കണ്ണൂർ, പ്രസിഡൻറ് അബ്ദുറഹീം തീരൂർക്കാട് എന്നിവർ ചേർന്ന് അനുമോദന പത്രം ഏറ്റുവാങ്ങി.
10 വർഷം തുടർച്ചയായി പ്രവാസി വെൽഫെയർ നടത്തിയ ജനസേവന പ്രവർത്തനമായ രക്തദാന, മെഡിക്കൽ പ്രവർത്തനങ്ങൾക്കാണ് ആദരവ്. പ്രവാസി വെൽഫെയർ 10ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീകാരം ഇരട്ടിമധുരം നൽകുന്നൂവെന്ന് പ്രസിഡൻറ് അബ്ദുറഹീം തീരൂർക്കാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

