നിറഞ്ഞ ഗ്യാലറി സാക്ഷി; കിങ്സ് കപ്പ് ഇത്തിഹാദിന്
text_fieldsജിദ്ദ: കിങ്സ് കപ്പ് ഫുട്ബാൾ കിരീടം ഇത്തിഹാദിന്. ശനിയാഴ്ച വൈകീട്ട് കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ ജൗഹറ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിലാണ് അൽഫൈസലി ടീമിനെ തേൽപിച്ചു ഇത്തിഹാദ് കിരീടം ചൂടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇത്തിഹാദിെൻറ ജയം. സ്വർണമെഡലുകളും പത്ത് ദശലക്ഷം റിയാലുമാണ് ഇത്തിഹാദിന് ലഭിച്ച സമ്മാനം. കളി തുടങ്ങുന്നതിനു മുമ്പ് തന്നെ ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നാണ് നിരവധി പേരാണ് കിങ് കപ്പ് ഫൈനൽ മത്സരം കാണാനെത്തിയത്.

വിജയികൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് കപ്പ് നൽകി. സ്റ്റേഡിയത്തിലെത്തിയ സൽമാൻ രാജാവിനെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, സ്പോർട്സ് ജനറൽ അതോറിറ്റി സമിതി മേധാവി തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, മക്ക അസി. ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
