കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരാർഥികൾ മദീന ഖുർആൻ അച്ചടി പ്രസ് സന്ദർശിച്ചു
text_fieldsകിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരാർഥികൾ മദീന ഖുർആൻ
അച്ചടി പ്രസ് സന്ദർശിച്ചപ്പോൾ
മദീന: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനപാഠ മത്സരത്തിനെത്തിയ മത്സരാർഥികൾ മദീനയിലെ കിങ് ഫഹദ് ഖുർആൻ അച്ചടി സമുച്ചയം സന്ദർശിച്ചു. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി 128 രാജ്യങ്ങളിൽ നിന്നുള്ള 179 മത്സരാർഥികളാണ് മതകാര്യവകുപ്പ് സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളുടെ ഭാഗമായി മദീനയിലെത്തിയത്. സമുച്ചയത്തിലെത്തിയ സംഘം അവിടുത്തെ സൗകര്യങ്ങളും രീതികളും സന്ദർശിച്ചു.
അച്ചടി ഘട്ടങ്ങളെയും പ്രവർത്തന സംവിധാനങ്ങളെയും നേട്ടങ്ങളെയും കുറിച്ചുള്ള വിശദീകരണം ശ്രദ്ധിച്ചു. ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിൽ സൗദി അറേബ്യ നടത്തുന്ന മഹത്തായ ശ്രമങ്ങളെയും അച്ചടി, പ്രസിദ്ധീകരണം, അധ്യാപനം എന്നിവയിലൂടെ ഖുർആനിനോട് കാണിക്കുന്ന നിരന്തരമായ താൽപര്യത്തെയും അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്തവർ പ്രശംസിച്ചു.
ഇത് ദൈവിക ഗ്രന്ഥത്തോടുള്ള സൗദിയുടെ കരുതലിന്റെയും അതിന്റെ സന്ദേശം മുഴുവൻ ലോകത്തിനും എത്തിക്കുന്നതിന്റെയും ആഴത്തെ പ്രതിഫലിപ്പിക്കുന്നെന്നും അവർ പറഞ്ഞു. മദീനയിലെ ചരിത്രപ്രധാന സ്ഥലങ്ങളും സംഘം സന്ദർശിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

