Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകി​ങ്​ അ​ബ്​​ദു​ൽ...

കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ മെ​ഡ​ൽ ഒ​മാ​ൻ സു​ൽ​ത്താ​ന്​ സ​മ്മാ​നി​ച്ചു

text_fields
bookmark_border
കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ മെ​ഡ​ൽ ഒ​മാ​ൻ സു​ൽ​ത്താ​ന്​ സ​മ്മാ​നി​ച്ചു
cancel
camera_alt

ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ സ​ൽ​മാ​ൻ രാ​ജാ​വ്​ സൗ​ദി​യി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ​മെ​ഡ​ൽ സ​മ്മാ​നി​ക്കു​ന്നു

നി​യോം: ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ സൗ​ദി​യി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ​മെ​ഡ​ൽ സ​മ്മാ​നി​ച്ചു.

നി​യോ​മി​ലെ കൊ​ട്ടാ​ര​ത്തി​ൽ വെ​ച്ചാ​ണ്​​ ഒ​മാ​ൻ സു​ൽ​ത്താ​ന്​ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ മെ​ഡ​ൽ സ​മ്മാ​നി​ച്ച​ത്. ഇ​തേ ച​ട​ങ്ങി​ൽ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​യ 'അ​ൽ സ​ഇൗ​ദ്​​​' മെ​ഡ​ൽ സ​ൽ​മാ​ൻ രാ​ജാ​വി​നും സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന്​ ഇ​രു​രാ​ഷ്​​ട്ര നേ​താ​ക്ക​ളു​ടെ​യും സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​െൻറ​യും സാ​ന്നി​ധ്യ​ത്തി​ൽ സൗ​ദി-​ഒ​മാ​ൻ ഏ​കോ​പ​ന സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ, ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ​ബു​സൈ​ദി എ​ന്നി​വ​രാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman SultanKing Abdul Aziz
News Summary - King Abdul Aziz presented the medal to Oman Sultan
Next Story