Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകിങ്​ അബ്​ദുൽ അസീസ്​...

കിങ്​ അബ്​ദുൽ അസീസ്​ ഒട്ടകമേള 23ന്​ അവസാനിക്കും

text_fields
bookmark_border
കിങ്​ അബ്​ദുൽ അസീസ്​ ഒട്ടകമേള 23ന്​ അവസാനിക്കും
cancel
camera_alt????? ??????? ?????? ???????? ??????? ????????? ?????????
റിയാദ്​: ലോകശ്രദ്ധ ആകർഷിച്ച കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര ഒട്ടകമേളയുടെ മൂന്നാംപതിപ്പ്​ ഇൗ മാസം 23ന്​ അവസ ാനിക്കും. ഫെബ്രുവരി അഞ്ചിന്​ സൽമാൻ രാജാവ്​ ഉദ്​ഘാടനം ചെയ്​ത 46 ദിവസത്തെ ഉത്സവം റിയാദ്​, റൂമ റൂട്ടിൽ​ 150 കിലോമീറ് ററകലെ സായാഹ്​ദ ഡിസ്​ട്രിക്​റ്റിലെ അൽദഹ്​ന മരുഭൂമിയിലൊരുക്കിയ സ്ഥിരം നഗരിയിൽ പുരോഗമിക്കുകയാണ്​​. രാജാവി​​ െൻറ രക്ഷാകർതൃത്വത്തിൽ സൗദി കാമൽ ക്ലബ്​ സംഘാടകരായ മേളയിൽ ഒട്ടകങ്ങളുടെ സൗന്ദര്യ, ഒാട്ട മത്സരങ്ങളായിരുന്നു ഏറ്റവും പ്രധാനപെട്ട ഇനങ്ങൾ. ഒട്ടകയോട്ട മത്സരത്തിൽ അമീറ സെറീൻ ബിൻത്​ അബ്​ദുറഹ്​മാൻ ബിൻ ഖാലിദ്​ അൽസഉൗദി​​െൻറ നാലുവയസുള്ള ഒട്ടകമാണ്​ ഒന്നാംസ്ഥാനം നേടിയത്​. സൗദി അറേബ്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്​ ഒരു വനിതാ ഒട്ടകയുടമ ഇത്തരമൊരു പുരസ്​കാരം സ്വന്തമാക്കുന്നത്​. ഒട്ടക സൗന്ദര്യമത്സരം തുടരുകയാണ്​. ‘മസായേൻ’ എന്ന പേരിലാണ്​ ഇൗ മത്സരം നടക്കുന്നത്​. മജാഹിം, വാദ്​, ഷാൽ, സിഫ്​ർ, ഷഖഹ്​, ​ഹുംറ്​ എന്നീ ആറിനം ഒട്ടകങ്ങൾ ഇൗ മത്സരത്തിൽ അണിനിരക്കുന്നു. ആരാണ്​ ആ സുന്ദരിയും അതി​​െൻറ ഉടമയുമെന്ന്​ വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ലോകോത്തര നിലവാരത്തിൽ ഒട്ടകങ്ങളുടെ പ്രദർശനവും ലേലവും വിൽപനയുമാണ്​ മറ്റ്​ പ്രധാന പരിപാടികൾ. ഒട്ടകശരീരത്തിലെ രോമങ്ങളിൽ ശിൽപികൾ കത്തികൾ കൊണ്ട്​ ചിത്രവേല നടത്തുന്നത്​ മറ്റൊരു ആകർഷകയിനമാണ്​. ഒട്ടകതീറ്റ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയും കൂട്ടത്തിലുണ്ട്​. മേള നഗരി ആറ്​ ഭാഗങ്ങളായി തിരിച്ച്​ വാണിജ്യ പരിപാടികൾ, ഡെസർട്ട്​ പാർക്ക് വിനോദങ്ങൾ​, ഗ്രാമീണ ചന്ത, വിവിധ കലാപരിപാടികൾ, പാരമ്പ്യര്യ ഭക്ഷ്യ, കരകൗശല മേള എന്നിവ നടക്കുന്നു.ഖാൻ അൽഖലീൽ എന്ന പേരിൽ ഉത്സവനഗരിയിലുള്ള പവലിയനിൽ എല്ലാദിവസവും വൈകീട്ട്​ ഇൗജിപ്​ഷ്യൻ നാടോടി കലാരൂപങ്ങളാണ്​​ അരങ്ങ് കൊഴുപ്പിക്കുന്നത്​​​. ഇതിന്​ പുറമെ പഴയ ക്ലാസിക്​ കാറുകളുടെ പവലിയനും ഒരുക്കിയിട്ടുണ്ട്​. ഒരു നൂറ്റാണ്ട്​ പഴക്കമുള്ളവ മുതൽ ഇൗ കൂട്ടത്തിലുണ്ട്​.
സൗദി പാരമ്പര്യ കലാരൂപങ്ങളുടെ പവലിയനും സന്ദർശകരെ ആകർഷിക്കുന്നു. അൽഅർദ അകാദമി എന്നാണ്​ ഇൗ പവലിയ​​െൻറ പേര്​. അർദ നൃത്തം ഉൾപ്പെടെ എല്ലാ സൗദി പൈതൃക കലാരൂപങ്ങളും ഇവിടെ അരങ്ങ്​ സജീവമാക്കുന്നു.
എന്നാൽ ഇൗ വർഷം മുതൽ ഏർപ്പെടുത്തിയ വിവിധ ലോകരാഷ്​ട്രങ്ങളുടെ പ്രതിനിധ്യമുള്ള ഗോത്രപാരമ്പര്യ കലാകായിക ശാസ്​ത്രമേള സന്ദർശകർക്ക്​ വേറിട്ട കാഴ്​ചാനുഭവങ്ങളാണ്​ സമ്മാനിക്കുന്നത്​. ഗോത്രമേള ഇൗ മാസം ഒമ്പതിനാണ്​​ തുടങ്ങിയത്​. 19ന്​ അവസാനിക്കും. തിങ്കളാഴ്​ച നടന്ന പഞ്ചഗുസ്​തി, ബെൽറ്റ്​ റെസലിങ്​ മത്സരങ്ങളിൽ ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങൾ​ പ​െങ്കടുത്തു​. പഞ്ചഗുസ്​തിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്​ മലയാളിയായ ദേശീയ ചാമ്പ്യൻ ദിൽഷാദ്​ അബൂബക്കറാണ്​. ലോകത്തി​​െൻറ വിവിധഭാഗങ്ങളിൽ നിന്നുള്ള ഗോത്ര സംഘങ്ങൾ ഇൗ സെഷനിൽ പ​െങ്കടുക്കുന്നുണ്ട്​​. 90 രാജ്യങ്ങളിൽ നിന്ന്​​​ പാരമ്പര്യ കലാകായിക ശാസ്​ത്രയിനങ്ങളിലെ 2,000 പ്രതിഭകളാണ്​ എത്തിയിട്ടുള്ളത്​. ഗോത്ര പാരമ്പര്യ കായികയിനങ്ങളുടെ മത്സരം ലോകതലത്തിൽ ‘നൊമാഡ്​ ഗെയിംസ്​’ എന്ന പേരിൽ 2014ൽ കിർഗിസ്​ഥാനിലാണ്​ ആദ്യമായി സംഘടിപ്പിക്കുന്നത്​.
19 രാജ്യങ്ങളിൽ നിന്ന്​ അന്ന്​ 580 അത്​ലറ്റുകളാണ്​ അതിൽ പ​െങ്കടുത്തത്​. നാടൻ കായികയിനങ്ങൾക്കുവേണ്ടിയുള്ള ഒളിമ്പിക്​സ്​ എന്ന നിലയിൽ ഇത്​ ലോക​ശ്രദ്ധയാകർഷിക്കുകയും രണ്ടുവർഷ ഇടവേളകളിൽ ഒാരോ രാജ്യങ്ങൾ ആതിഥേയരായി ആഗോളതലത്തിൽ ‘നൊമാഡ്​ ഗെയിംസ്​’ എന്ന പേരിൽ തന്നെ സംഘടിപ്പിക്കാനും തീരുമാനമുണ്ടായി. തുടർന്ന്​ ഇത്തവണ സൗദി അറേബ്യ ആതിഥേയരാകുകയും റിയാദിൽ ഒട്ടകമേളയുടെ അനുബന്ധമായി നടത്താനും തീരുമാനിക്കുകയായിരുന്നു. 2020ൽ തുർക്കിയിലാണ് അടുത്ത നൊമാഡ്​ ഗെയിംസ്​. എന്നാൽ കിങ്​ അബ്​ദുൽ അസീസ്​ ഒട്ടകമേളയുടെ ഭാഗമായി വരും വർഷങ്ങളിലും ഇൗ നാടൻ കലാകായിക മേളയും തുടരും.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ്​ സന്ദർശന സമയം. റിയാദ്​ നഗരത്തിൽ നിന്ന്​ കിഴക്കുദിക്കിൽ റൂമയിലേക്ക് പോകുന്ന റോഡിൽ 150 കിലോമീറ്റർ പോകു​േമ്പാൾ റൂമക്കും അൽഹെഫ്​നക്കും ഇടയിലാണ്​ ഉത്സവനഗരി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Camel festival
News Summary - king abdul azeez camel festival
Next Story