Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right​ 'കൈ​ൻ​ഡ്​​ന​സ്​ ഈ​സ്...

​ 'കൈ​ൻ​ഡ്​​ന​സ്​ ഈ​സ് എ ​ഹാ​ബി​റ്റ്' കാ​മ്പ​യി​ൻ; ഏഴു രാജ്യങ്ങളിൽ സൗജന്യനിരക്കിൽ 1000 ശസ്ത്രക്രിയകൾ

text_fields
bookmark_border
Kindness is a Habit Campaign
cancel
camera_alt

റി​യാ​ദി​ലെ ആ​സ്​​റ്റ​ർ സ​ന​ദ്​ ആ​ശു​പ​ത്രി​യി​ൽ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​റി​ന്റെ 35ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ ജീ​വ​ന​ക്കാ​രും മാ​നേ​ജ്​​മെൻറും

റിയാദ്: 36ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിെൻറ സി.എസ്.ആർ മുഖമായ ആസ്റ്റർ വളൻറിയേഴ്സിനു കീഴിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന 'കൈൻഡ്നസ് ഈസ് എ ഹാബിറ്റ്' കാമ്പയിൻ പ്രഖ്യാപിച്ചു.

ദയയും അനുകമ്പയും ദൈനംദിന ശീലമായി സ്വീകരിക്കാൻ ലോകമെമ്പാടുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും സമൂഹത്തെയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയെന്ന നിലയിൽ ഏഴ് രാജ്യങ്ങളിലെ 26 ആസ്റ്റർ ആശുപത്രികൾ വഴി വിവിധ പരിസ്ഥിതിസൗഹൃദ ഉദ്യമങ്ങൾക്കൊപ്പം നിർധനരായ രോഗികൾക്ക് 1,000 ശസ്ത്രക്രിയകളും ആസ്റ്റർ പ്രഖ്യാപിച്ചു. ഇതിൽ 25 ശതമാനം അല്ലെങ്കിൽ 250 ശസ്ത്രക്രിയകൾ സൗജന്യമായും ബാക്കിയുള്ളവ 50 ശതമാനത്തിലധികം നിരക്കിളവിലും നടത്തും.

ഭൂമിയോടും പരിസ്ഥിതിയോടുമുള്ള കരുതൽ എന്നനിലയിൽ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ യു.എ.ഇയിലെ മരുഭൂമിയിൽ 500 ഗാഫ്, ദേവദാരു മരങ്ങൾ നട്ടുപിടിപ്പിച്ചു. കൂടാതെ വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലെ നസീറ ബൊട്ടാണിക്കൽ ഗാർഡനിലും വിവിധ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ആസ്റ്റർ സ്ഥാപനങ്ങളെ സുസ്ഥിര ഊർജലഭ്യത ഉറപ്പാക്കി കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദുബൈയിലെ മെഡ്കെയർ മർട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിലെ കാർ പാർക്കിങ് ഉൾക്കൊള്ളുന്ന ഭാഗത്ത് സോളാർ പാനലുകൾ സ്ഥാപിച്ചു. ഈ പാനലുകളിലൂടെ ഉൽപാദിപ്പിക്കുന്ന സൗരോർജം ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി നേരിട്ട് ഉപയോഗപ്പെടുത്തും.

ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ

1987ൽ ദുബൈയിൽ ആരോഗ്യപരിചരണ സേവനദാതാവായി പ്രയാണം ആരംഭിച്ചത് മുതൽ സേവനദൗത്യവുമായി ആസ്റ്റർ മുന്നോട്ടു പോവുകയാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ആസ്റ്റർ മുൻനിര കോർപറേറ്റ് സ്ഥാപനമായി വികസിച്ചപ്പോൾ ആസ്റ്റർ വളൻറിയേഴ്സിലൂടെ സമൂഹത്തിന് സേവനമേകുന്ന ദൗത്യങ്ങൾക്ക് വലിയ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു. ലോകത്തെ എല്ലാവർക്കും മികച്ചത് സമ്മാനിക്കുക എന്ന ലക്ഷ്യത്തിനായി തങ്ങളുടെ സേവനദൗത്യങ്ങൾ കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഈ ചിന്തയോടെയാണ് ആസ്റ്റർ വളൻറിയേഴ്സ് 'കൈൻഡ്നസ് ഈസ് എ ഹാബിറ്റ്' എന്ന കാമ്പയിൻ ആരംഭിച്ചിരിക്കുന്നതെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിനിലൂടെ 1,000ത്തിലധികം നിർധനരായ രോഗികൾക്ക് സൗജന്യവും സബ്സിഡി നിരക്കിലുമുള്ള ചികിത്സ പ്രദാനംചെയ്യും. പ്രകൃതി മാതാവിനോട് ദയ കാണിക്കുന്നതിനായി കാമ്പയിനിനിടെ ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 28,000ത്തിലധികം ആസ്റ്റർ ജീവനക്കാർക്ക് സൗജന്യ ആരോഗ്യ പരിശോധന പാക്കേജും ലഭ്യമാക്കും.

ആസ്റ്ററിന്റെ സ്വന്തം ജീവനക്കാരിൽനിന്ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിനിൽ മറ്റു കോർപറേറ്റുകൾ, യുവാക്കൾ, വിദ്യാർഥികൾ, എൻ.ജി.ഒകൾ, പൊതുജനങ്ങൾ എന്നിവരെയും അണിചേരാൻ പ്രോത്സാഹിപ്പിക്കും. ആസ്റ്ററിന്റെ 36ാം സ്ഥാപകദിനം സ്ഥാപനത്തിലെ ജീവനക്കാരുടെ ക്ഷേമത്തിനായാണ് സമർപ്പിക്കുന്നത്. ഏഴ് രാജ്യങ്ങളിലെ 28,000ത്തിലധികം ജീവനക്കാർക്കും സൗജന്യ വാർഷിക ആരോഗ്യ പരിശോധനയും വാഗ്ദാനം ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - 'Kindness is a Habit' Campaign
Next Story